കല കുവൈറ്റ് ചിത്ര കലാ ക്ളാസിനു ഞായറാഴ്ച തുടക്കമാകും
Saturday, April 5, 2014 8:10 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹഹീല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചിത്രകല പഠന ക്ളാസ് മംഗഫ് കല സെന്ററില്‍ ഏപ്രില്‍ ആറിന് (ഞായര്‍) വൈകുന്നേരം ആറിന് കല കുവൈറ്റ് പ്രസിഡന്റ ജെ.സജി ഉദ്ഘാടനം ചെയ്യും.

ചിത്ര കലയില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക എന്നുള്ളതാണ് ക്ളസുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കുവൈറ്റിലെ പ്രശസ്തരായ അധ്യാപകരാണ് ക്ളാസിനു നേതൃത്വം കൊടുക്കുന്നത്. ക്ളാസിലേക്കുള്ള രജിസ്ട്രേഷനും വിശദാംശങ്ങള്‍ക്കും 97271467 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍