പ്രവാസികള്‍ക്കിടയില്‍ കുരുന്നു എഴുത്തുകാരെ വളര്‍ത്തണം: ഗ്രന്ഥപ്പുര ജിദ്ദ
Saturday, April 5, 2014 5:07 AM IST
ജിദ്ദ: സാഹിത്യാസ്വാദകര്‍ക്കു എഴുത്തുകാരുമായി സംവദിക്കാനും കൂടുതല്‍ അടുത്തിടപഴകാനും അവസരമൊരിക്കിയ ഗ്രന്ഥപ്പുര ജിദ്ദയുടെ 'എഴുത്തുകരോടോത്ത്' എന്ന പരിപാടി സംഘാടനാമികവിലും അവതരണപുതുമ കൊണ്ടും വ്യത്യസ്തയും നിലവാരവും പുലര്‍ത്തി. പ്രശസ്ത എഴുത്തുകാരായ മുസാഫില്‍, അബു ഇരിങ്ങാട്ടീരി ,ഉസ്മാന്‍ ഇരുമ്പുഴി ,റുബീന നിവാസ് എന്നിവരാണ് വേദിയില്‍ അനുഭവങ്ങള്‍ പങ്കുവെക്കാനും സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും തെരഞ്ഞെടുക്കപെട്ടിരുന്നത്. ഗോപി നെടുങ്ങാടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പ്രവാസികള്‍ക്കിടയില്‍ പുതിയ എഴുത്തുകാരെ കണ്െടത്താനും അവര്‍ക്ക് വേണ്ടരീതിലുള്ള പരിശീലനം നല്‍കാനും ഗ്രന്ഥപ്പുര അവസരമൊരുക്കുമെന്ന് ബഷീര്‍ തൊട്ടിയന്‍ പറഞ്ഞു.
വ്യക്തിശുദ്ധികളെയും ബന്ധങ്ങളെയും നിറവും സുഗന്ധവും ചാലിച്ച ഫീച്ചറുകളാക്കി മലയാളികള്‍ക്ക് സമ്മാനിച്ച സര്‍ഗധനനായ പത്രപ്രവര്‍ത്തകനാണ് മുസാഫിര്‍ എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളെ സദസിനു പരിചയപ്പെടുത്തിക്കൊണ്ട് ഡോ.ഇസ്മയില്‍ മരിതേരി പറഞ്ഞു. ഭാഷയ്ക്ക് മുതല്‍കൂട്ടാകുന്ന തരത്തില്‍ രചിക്കപ്പെട്ട കൃതികള്‍ അബാലവൃദ്ധം ജനങ്ങള്‍ക്കും വായനാസുഖവും സര്‍ഗപ്രചോദനവും നല്‍കുന്ന തരത്തിലുള്ളതും പത്രപ്രവര്‍ത്തകന്റെ ഊഷരതക്ക് പകരം ഭാഷയില്‍ അനുഭൂതിദായകമായ ഈര്‍പ്പം കിനിയുന്നതുമാണ് അദ്ദേഹത്തിന്‍റെ എല്ലാ എഴുത്തുകളുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

എട്ട് പുസ്തകങ്ങളുടെ കരുത്തുമായി ജീവിതത്തിന്റെ വിതൃസ്തമായ തലങ്ങളില്‍നിന്ന് കഥകളുടെ മുത്തും പവഴവും കണ്െടടുക്കുന്നതില്‍ ഉസ്മാന്‍ ഇരുമ്പുഴി കഴിവു തെളിയിച്ചിട്ടുണ്െടന്ന് പ്രൊഫസര്‍ റെയ്നോള്‍ഡ് പറഞ്ഞു. വരാനിരിക്കുന്ന കാലത്തെക്കുറിച്ച് ദീര്‍ഘദൃഷ്ടിയോടെ വിശകലനം ചെയ്ത ഏതാനും രചനകളും ഉസ്മാന്റേതായി ഉണ്െടന്നും ഉസ്മാന്‍ ഇരുമ്പുഴിയുടെ സൃഷ്ടികളെക്കുറിച്ച് വിശകലനം നടത്തിയ പ്രൊഫസര്‍ റെയ്നോള്‍ഡ് സദസിന് പകര്‍ന്ന് നല്‍കി.

ഒരെഴുത്തുകാരന്‍ തന്‍റെ സൃഷ്ടിയില്‍ വായനക്കാരന് ചിന്തിക്കാന്‍ എന്തെങ്കിലും ബാക്കിയാക്കണം എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ റുബീനയുടെ ബ്രേക്കിംഗ് ന്യൂസ് എന്ന പുസ്തകം വേണ്ടുവോളം ചിന്തകള്‍ക്ക് വകനല്‍കുന്നു എന്നതിനപ്പുറത്ത് സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്ന്നതകളെ സരസമായ ശൈലിയില്‍ വരച്ചു കാണിച്ചിരിക്കുന്നവന്നു അവരുടെ സാഹിത്യ സൃഷ്ട്ടികളെ പരിചയപ്പെടുത്തികൊണ്ട് മാരിയത്ത് സാക്കിര്‍ പറഞ്ഞു.

മലയാളസാഹിത്യത്തിനും ഭാഷക്കും നല്‍കിയ വിശിഷ്ടമായ സംഭാവനകള്‍ മുന്‍ നിര്‍ത്തി എഴുത്തുകാര്‍ക്കുള്ള ഗ്രന്ഥപ്പുര ജിദ്ദയുടെ സ്നേഹോപഹാരങ്ങള്‍ മുസഫിറിനു സ്കൈലൈന്‍ കാര്‍ഗോ മാനേജര്‍ ഖാലിദ് ഇരുമ്പുഴിയും, അബു ഇരിങ്ങാട്ടീരിക്ക് ഡോ . കാവുങ്ങല്‍ മുഹമ്മദും ,ഉസ്മാന്‍ ഇരുമ്പുഴിക്ക് മജീദ് നഹയും, റുബീന നിവസിന് ശെല്ന വിജയനും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു .വി എം ഇബ്രാഹിം,സലീന മുസാഫിര്‍, ഗീത ടീച്ചര്‍, നസീര്‍ ബാവകുഞ്ഞു , കെ സി അബ്ദു റഹ്മാന്‍ ,അഡ്വ. മുനീര്‍ , സമീര്‍ കോയകുട്ടി ജമാല്‍ പാഷ ,അഷ്റഫ് വരിക്കോടന്‍,ഇഷ്തിയാഖ് ഷാനു തങ്ങള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു ,ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍