ജനാധിപത്യം ഓരോ പൌരന്റേയും ജന്മാവകാശമാണ്: ഐഎന്‍ഒസി ഷിക്കാഗോ
Saturday, April 5, 2014 5:05 AM IST
ഷിക്കാഗോ: ഐഎന്‍ഒസി ഷിക്കാഗോയുടെ സംയുക്ത സമ്മേളനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയത്തിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയ പരാജയങ്ങള്‍ എങ്ങനെ പ്രവാസികളെ ബാധിക്കുമെന്ന വിഷയത്തെ സംബന്ധിച്ച് സമഗ്രമായ ചര്‍ച്ചകളിലൂടെ ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ സ്വഭാവം നിലര്‍ത്തുവാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത അവലോകനം ചെയ്തു.

ഐ.എന്‍.ഒ.സി ഷിക്കാഗോയിലെ സമുന്നതരായ എല്ലാ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ പങ്കെടുത്ത് ഐ.എന്‍.ഒ.സി മിഡ്വെസ്റ് റീജിയന്‍ പ്രസിഡന്റ് തോമസ് മാത്യു പടന്നമാക്കല്‍, ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, വൈസ് പ്രസിഡന്റുമാരായ അഗസ്റിന് കരിങ്കുറ്റിയില്‍, ടോമി അമ്പേനാട്ട്, പ്രൊഫ. തമ്പി മാത്യു, ലൂയി ചിക്കാഗോ, ജോസി കുരിശിങ്കല്‍, ജനറല്‍ സെക്രട്ടറിമാരായ വര്‍ഗീസ് പാലമലയില്‍, ജോണി വടക്കുംചേരി, ഷിബു വര്‍ഗീസ്, സന്തോഷ് നായര്‍, ട്രഷറര്‍മാരായ ഡൊമിനിക് തെക്കേത്തല, ബാബു മാത്യു എന്നിവരെ കൂടാതെ ജോഷി വള്ളിക്കളം, റിന്‍സി കുര്യന്‍, നടരാജന്‍ പി.കെ, റോയി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം