ഫോമാ കണ്‍വെന്‍ഷന്‍ വെസ്റ്റേണ്‍ റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ ആറിന്
Saturday, April 5, 2014 5:04 AM IST
ലോസ് ആഞ്ചലസ്: 2014 ഫോമാ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ മുന്നോടിയായി നടത്തപ്പെടുന്ന വെസ്റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ ആറിന് ഞായറാഴ്ച വൈകിട്ട് നാലുമണി മുതല്‍ ഹവേലി ഇന്ത്യ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തപെടുന്നു.

ഇന്ത്യന്‍ കോണ്‍സുല്‍, ഗ്രാന്‍ഡ് കാന്യന്‍ സര്‍വ്വകലാശാല പ്രതിനിധികള്‍, ഫോമായുടെ ദേശീയ നേതാക്കള്‍, വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ഈ പരിപാടി, ജനോപകാരപ്രദമായ രീതിയില്‍, വ്യത്യസ്തതയോടെ ആസൂത്രണം ചെയ്തു കഴിഞ്ഞു. ഫിലാഡെല്‍ഫിഡയയില്‍ വെച്ചു ജൂണ്‍ മാസം നടത്തപ്പെടുന്ന കണ്‍വെന്‍ഷനിലേക്കുള്ള രജിഷ്ട്രേനുകള്‍ തദവസരത്തില്‍ സ്വീകരിക്കപ്പെടുന്നതായിരിക്കും.

പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായ സാം ഉമ്മന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു. കമ്മിറ്റിയില്‍, സജീവ് വേലായുധന്‍, റീനി പൌലോസ്, ജോസഫ് ഔസോ, ജോണ്‍ ടൈറ്റസ്, റോഷന്‍, പി. എം മാത്യൂ, വിന്‍സെന്റ് ബോസ് മാത്യു, കുസുമം ടൈറ്റസ്, എന്നിവരുടെ സജീവ പങ്കാളിത്തം വളരെ ശ്രദ്ധേയമാണ്.

റീജിയനിലുള്ള എല്ലാ ഫോമാ അംഗസംഘടനകളെയും ഉള്‍പ്പെടുത്തി കൊണ്ട് നടക്കുന്ന ഈ കണ്‍വെന്‍ഷനുകള്‍ കിക്ക്ഓഫ് മാമാങ്കത്തിലേക്ക് ഏവര്ക്കുംണ സ്വാഗതമെന്നു റീജിയന്‍ വൈസ് പ്രസിഡന്റ്് പന്തളം ബിജു തോമസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം