ബില്ലിച്ചന്‍ സ്കറിയ ഷിക്കാഗോയില്‍ നിര്യാതനായി
Saturday, April 5, 2014 5:04 AM IST
ഷിക്കാഗോ: ബില്ലിച്ചന്‍ സ്കറിയ (49) ഏപ്രില്‍ നാലിന് ഷിക്കാഗോയില്‍ നിര്യാതനായി.
കടപ്ര മാന്നാര്‍ മണലേല്‍ തുണ്ടിയില്‍ പരേതരായ പി.ജെ. സ്കറിയായും തങ്കമ്മയുമാണ് മാതാപിതാക്കള്‍.

ഭാര്യ: അച്ചാമ്മ സ്കറിയ, മക്കള്‍: ലിന്‍സി (ബ്രൌണി), ബ്രയാന്‍, ഡയാന. സഹോദരങ്ങള്‍: പരേതയായ മേഴ്സിയമ്മ സ്കറിയ, ലീലാമ്മ സാബു, ഗ്രേസ് ജോര്‍ജ്, സാന്റിച്ചന്‍ സ്കറിയ, പ്രിന്‍സ് സ്കറിയ എന്നിവരാണ്.

ഏപ്രില്‍ ആറിന് ഞായറാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ സീറോ മലബാര്‍ കത്തീട്രല്‍ ചര്‍ച്ചില്‍ വച്ച് പൊതു ദര്‍ശനവും, ഏപ്രില്‍ ഏഴിന് രാവിലെ പത്തിന് സീറോ മലബാര്‍ കത്തീട്രലില്‍ ബിഷപ്പ് മാര് ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഹില്‍സൈഡിലുള്ള മൌണ്ട് കാര്‍മല്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി