ബ്രോങ്ക്സ് ഫൊറാന ദേവാലയത്തിലെ വിശുദ്ധവാര ശുശ്രൂഷകള്‍ ധ്യാനത്തോടെ ആരംഭിക്കും
Friday, April 4, 2014 6:08 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫോറോന ദേവാലയത്തിലെ പീഡാനുഭവ വാര ശുശ്രൂഷകള്‍ നോമ്പുകാല ആത്മീയ ഒരുക്ക ധ്യാനത്തോടെ ആരംഭിക്കും.

ഏപ്രില്‍ 10 മുതല്‍ 13 വരെ നടക്കുന്ന നോമ്പുകാല ധ്യാനത്തിന് പ്രമുഖ വചന പ്രഘോഷകനായ ഫാ. അഗസ്റ്യന്‍ കിഴക്കേടം (ഒസിഡി) നേതൃത്വം നല്‍കും. ഏപ്രില്‍ 10ന് (വ്യാഴം) വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെയും 11,12 തീയതികളില്‍ (വെള്ളി, ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയും 13ന് (ഓശാന ഞായര്‍) രാവിലെ എട്ടു മുതല്‍ 10 വരെയുമാണ് ധ്യാനം. ധ്യാനദിവസങ്ങളില്‍ കുമ്പസരിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.

ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 ന് ആരംഭിക്കും. കുരുത്തോല വിതരണം, കുരുത്തോലയുമേന്തി പള്ളി ചുറ്റി പ്രദക്ഷിണം നടത്തി ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും.

17ന് പെസഹാ വ്യാഴാഴ്ചത്തെ ശുശ്രൂഷകള്‍ വൈകുന്നേരം 6.30 ന് ആരംഭിക്കും. കാലുകഴുകല്‍ ശുശ്രൂഷ, വി.കുര്‍ബാന, ആരാധന, പാന വായന, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും.

18ന് ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. കുരിശിന്റെ വഴി, പീഢാനുഭവ അനുസ്മരണ വായനകള്‍, പാന വായന, കയ്പു നീരു വിതരണം എന്നീ ശുശ്രൂഷകളും ഉണ്ടായിരിക്കും.

19 ന് ദുഃഖശനിയാഴ്ച രാവിലെ ഒമ്പതിന് വി. കുര്‍ബാന, നിത്യസഹായ മാതാവിന്റെ നൊവേന, തുടര്‍ന്ന് പുത്തന്‍ വെള്ളം പുത്തന്‍ തീയും വെഞ്ചരിക്കലും വീടുകളിലേക്ക് വിതരണവും ഉണ്ടായിരിക്കും.

വൈകുന്നേരം എട്ടിന് ഉയിര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍, ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം എന്നീ ശുശ്രൂഷകള്‍ നടക്കും.

20ന് ഈസ്റര്‍ ഞായറാഴ്ച രാവിലെ 10 ന് വി.കുര്‍ബാന ഉണ്ടായിരിക്കും.

എല്ലാ ദിവസങ്ങളിലേയും തിരുക്കര്‍മ്മങ്ങള്‍ക്ക് ജോബി കിടാരത്തിന്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ ഉണ്ടായിരിക്കും.

നോമ്പുകാല ധ്യാനത്തിലും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് ആത്മീയ നിര്‍വൃതി നേടുവാന്‍ എല്ലാം വിശ്വാസികളേയും ബ്രോങ്ക്സ് ദേവാലയത്തിലേക്ക് വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി