ജോര്‍ജ് തുമ്പയിലിന്റെ പിതാവ് നിര്യാതനായി
Friday, April 4, 2014 6:03 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലിന്റെ പിതാവ് ടി.വി ആന്‍ഡ്രൂസ് (കുട്ടി - 84) നിര്യാതനായി. സംസ്കാരം ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപോലീത്തായുടെ കാര്‍മികത്വത്തില്‍ പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചെറിയ പള്ളിയില്‍ പിന്നീട്.

പരേതന്‍ ദീര്‍ഘകാലം കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ എസ്റേറ്റ് ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. മഞ്ഞപ്പാറ, പച്ചക്കാനം എസ്റേറ്റുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: അന്നമ്മ വാഴൂര്‍ പുളിക്കല്‍കവല ഇടക്കര കളപ്പുരയ്ക്കല്‍ കുടുംബാംഗം.

മറ്റുമക്കള്‍: ആലീസ് ജോയി (മണര്‍കാട്), മേഴ്സി ഏബ്രഹാം (സൌദി), മരുമക്കള്‍: ഇന്ദിര (ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍, ന്യൂജേഴ്സി), ജോയി തോമസ് പാച്ചിറ (റിട്ട. ഡബ്ള്യുസിഎന്‍ ഉദ്യോഗസ്ഥന്‍), ബിനോയി ഏബ്രഹാം കാഞ്ഞിരത്തില്‍, ചെങ്ങളം (സൌദി).

കൊച്ചുമക്കള്‍: ബ്രയന്‍, ഷെറിന്‍, ജോഫിന്‍, ആന്‍ഫിന്‍, അശ്വിന്‍, അക്സ.