എകെഎംജി റീജിയനല്‍ സമ്മേളനവും വിന്റര്‍ പാര്‍ട്ടിയും ആവേശകരമായി
Friday, April 4, 2014 5:07 AM IST
ഫിലഡല്‍ഫിയ: അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സിന്റെ ന്യുയോര്‍ക്ക്/ന്യു ജേഴ്സി/പെന്‍സില്‍വേനിയ ചാപ്ടറിന്റെ വിന്റര്‍ ബാള്‍ഡാന്‍സ് പാര്‍ട്ടി ന്യുജേഴ്സിയിലെ സോമര്‍സെറ്റില്‍ ഇമ്പീരിയ ബാങ്ക്വറ്റ് ഹാളില്‍ നടന്നു.

എകെഎംജി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹ്രുത്തുക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് സമ്മേളനത്തില്‍ ഡോ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. എ.കെ.എം.ജി. നിയുക്ത പ്രസിഡന്റ് ഡോ. അലക്സ് തോമസ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും 2015ല്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന കണ്‍വന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങളും പ്രതീക്ഷകളും പങ്കു വയ്ക്കുകയും ചെയ്തു.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ആപി) നിയുക്ത പ്രസിഡന്റ് ഡോ. സീമ ജെയിന്‍ ആശംസകള്‍ നേര്‍ന്നു. ആപിയുടെ പ്രവ്രത്തനനങ്ങളും അവര്‍ വിവരിച്ചു.

ഡോ. ജോണ്‍ ഏബ്രഹാം ആയിരുന്നു എംസി. ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. കുര്യന്‍ ഏബ്രഹാം, കോചെയര്‍പേഴ്സണ്‍സ് ആയ ഡോ. ഫിലിപ് കെ. ഫിലിപ്പ്, ഡോ. അന്നാ മാത്യു, ഡോ. തോമസ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തവരില്പെടുന്നു. ഡോ. മോഹന്‍ ഏബ്രഹാം നന്ദി പറഞ്ഞു. ഏഷ്യാനെറ്റ്, എം.സി.എന്‍ ടെലിവിഷന്‍ പ്രതിനിധികളും പങ്കേടുത്തു.

അടുത്ത സമ്മേളനമ് ന്യു യോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലുള്ള കൊട്ടീലിയന്‍ റെസ്റ്റോറന്റില്‍ ഏപ്രില്‍ 26നു ശനിയാഴ്ച നടക്കും. ഗ്രെറ്റര്‍ ന്യുയോര്‍ക്ക് ഏറിയാ ചാപ്ടര്‍ ചടങ്ങില്‍ വീണ്ടും ലോഞ്ച് ചെയ്യും.