ലോസ്ആഞ്ചലസ് സെന്റ് പയസ് ഇടവകയില്‍ പനയ്ക്കലച്ചന്‍ നയിക്കുന്ന ധ്യാനം
Friday, April 4, 2014 5:06 AM IST
ലോസ്ആഞ്ചലസ്: സെന്റ് പയസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ റവ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന വിശ്വാസ അഭിഷേക ധ്യാനം നടത്തപ്പെടുന്നു.

ഏപ്രില്‍ 11-ന് വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരേയും, 12- ശനിയാഴ്ചയും, 13- ഞായറാഴ്ചയും രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയുമാണ് ധ്യാനം. 12, 13 (ശനി, ഞായര്‍) ദിവസങ്ങളില്‍ യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. അനീഷ് ജോസഫ്, ഷായിജാന്‍, ജോയി ആന്റണി എന്നിവര്‍ ഗാനശുശ്രൂഷ നയിക്കും.

എല്ലാ ദിവസവും വി. കുമ്പസാരവും രോഗശാന്തി പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വലിയ നോമ്പിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ വിശ്വാസ അഭിഷേക ധ്യാനത്തില്‍ പങ്കെടുത്ത് ആത്മവിശുദ്ധീകരണവും, രോഗശാന്തിയും മനശാന്തിയും പ്രാപിക്കുവാന്‍ ഏവരേയും വികാരി റവ. ഫാ. തോമസ് മുളവനാലും (310 709 5011), കോര്‍ഡിനേറ്റര്‍ ത്രേസ്യാമ്മ ജോര്‍ജും (661 433 5111), ട്രസ്റിമാരായ ജേക്കബ് വിരിയപറമ്പില്‍ (310 945 8021), വിനോജ് വില്ലൂത്തറ (818 993 0467) എന്നിവരും സ്നേഹപര്‍വ്വം ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം