ഡാളസില്‍ അക്ഷരശ്ളോക സദസ് ഏപ്രില്‍ അഞ്ചിന്
Thursday, April 3, 2014 8:56 AM IST
ഡാളസ്: ഭാഷാ പ്രേമികള്‍ക്കായി കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് അക്ഷരശ്ളോക സദസ് സംഘടിപ്പിക്കുന്നു. ഗാര്‍ലാന്റ് ബ്രോഡ്വേയിലുള്ള കേരളാ അസോസിയേഷന്‍ ഹാളില്‍ ഏപ്രില്‍ അഞ്ചിന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതലാണ് പരിപാടി. അക്ഷരശ്ളോക വിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും.

സദസിന്റെ രണ്ടാം പകുതിയില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്ന അന്താക്ഷരി ഉണ്ടായിരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ 9723296909, ഹരിദാസ് തങ്കപ്പന്‍ 214 908 5686.

റിപ്പോര്‍ട്ട് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍