മാര്‍ത്തോമ സഭ ഭദ്രാസന അസംബ്ളിയും വൈദീക കോണ്‍ഫറന്‍സും ഫിലാഡല്‍ഫിയയില്‍
Thursday, April 3, 2014 8:50 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ വാര്‍ഷിക അസംബ്ളിയും വൈദീക സമ്മേളനവും ഫിലാഡല്‍ഫിയായില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന സെക്രട്ടറി റവ. കെ.ഇ. ഗീവര്‍ഗീസ് അറിയിച്ചു.

ഫിലാഡല്‍ഫിയ മാര്‍ത്തോമ ഇടവക ആതിഥേയത്വം വഹിക്കുന്ന സമ്മേളനങ്ങള്‍ ഫിലാഡല്‍ഫിയ മാര്‍ത്തോമ ദേവാലയത്തിലാണ് (1085, ഇമാുവശഹഹ ഞീമറ, എീൃ ണമവെശിഴീി) നടത്തുന്നത്.

വൈദീക സമ്മേളനം ഏപ്രില്‍ മൂന്ന്, നാല് (വ്യാഴം, വെള്ളി) തീയതികളില്‍ നടത്തുന്നു. ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പാ മുഖ്യ നേതൃത്വം നല്‍കുന്ന സമ്മേളനം മൂന്നിന് (വ്യാഴം) രാവിലെ 10 ന് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സമാപിക്കും.

സ്വിറ്റ്സര്‍ലന്‍ഡ് മാര്‍ത്തോമ ഇടവക വികാരി റവ. ഡോ. ജോസഫി ദാനിയേല്‍ ചര്‍ച്ചിംഗ് ദി ഡയസ്പോറ (ഇവൌൃരവശിഴ വേല ഉശമുീൃമ) എന്ന വിഷയത്തെ അധികരിച്ച് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭദ്രാസന കൌണ്‍സില്‍ യോഗം ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് ഭദ്രാസന അസംബ്ളിക്ക് തുടക്കം കുറിക്കും. യുഎസ്എ, കാനഡാ, യൂറോപ്പ് രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഭദ്രാസനത്തിന്റെ 70 ല്‍ പരം ഇടവകകളില്‍ നിന്നുള്ള പ്രതിനിധകളും വൈദീകരും പങ്കെടുക്കുന്ന വാര്‍ഷിക പ്രതിനിധി സമ്മേളനമാണ് ഭദ്രാസന അസംബ്ളി.

ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിക്കുന്ന സമ്മേളനങ്ങള്‍ ശനിയാഴ്ച വൈകുന്നേരം നാലിന് സമാപിക്കും.

അസംബ്ളിയോടനുബന്ധിച്ച് 2014-17 ലേക്കുള്ള ഭദ്രാസന ട്രഷറര്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പും നടക്കും. അതൊടൊപ്പം പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികളും ആവിഷ്കരിക്കപ്പെടും. ഏകദേശം 200ല്‍ പരം അത്മായ പ്രതിനിധികളെയും 70ല്‍ പരം വൈദീകരേയും അസംബ്ളിയിലേക്ക് പ്രതീക്ഷിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ. കെ.ഇ. ഗീവര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി