റിയാദ് മലപ്പുറം ജില്ലാ യുഡിഎഫ് കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച
Thursday, April 3, 2014 8:48 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസിയും ഒഐസിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച രാത്രി എട്ടിന് ന്യൂസഫാമക്കാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രമുഖ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥികളായ ഇ.അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ് എന്നിവര്‍ ടെലഫോണിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍