ക്നാനായ കണ്‍വന്‍ഷന്‍ പുരോഗമിക്കുന്നു; കെസിഎസ് ഷിക്കാഗോ രജിസ്ട്രേഷന്‍ 450 ന് മുകളില്‍
Thursday, April 3, 2014 4:49 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ കെ.സി.എസ്. ഷിക്കാഗോയുടെ ആതിഥേയത്വത്തില്‍ ജൂലൈ 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി ചിക്കാഗോ മക്കോര്‍മിക് സെന്ററില്‍വെച്ച് നടത്തപ്പെടുന്ന ക്നാനായ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ സര്‍വ്വകാല റിക്കാര്‍ഡിലേക്ക് നീങ്ങുന്നു. കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ നടന്ന കഴിഞ്ഞ 11 കണ്‍വന്‍ഷനുകള്‍ക്ക് ആതിഥേയത്വം വഹിച്ച യൂണിറ്റുകളുടെ രജിസ്ട്രേഷന്‍ റിക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് കെ.സി.എസ്. ചിക്കാഗോ മുന്നേറുകയാണ്. 450 ന് മുകളില്‍ രജിസ്ട്രേഷന്‍ കെ.സി.എസില്‍നിന്നും ആയിക്കഴിഞ്ഞിരിക്കുന്നതായി കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു.

ഈ അഭൂതപൂര്‍വ്വമായ രജിസ്ട്രേഷന്‍ നേതൃത്വം നല്‍കിയ വെബ്സൈറ്റ് ചെയര്‍മാന്‍ റ്റെഡി മുഴയന്മാക്കില്‍, രജിസ്ട്രേഷന്‍ ചെയര്‍മാന്‍ ജോജോ ആനാലില്‍, കോ-ചെയര്‍മാന്‍ സനീഷ് അറക്കപ്പറമ്പില്‍, കെ.സി.എസ്. രജിസ്ട്രേഷന്‍ ചെയര്‍മാന്‍ ബിനു പൂത്തുറ, ചിക്കാഗോ ആര്‍.വി.പി. ദീപു കണ്ടാരപ്പള്ളി എന്നിവര്‍ക്ക് കെ.സി.എസ്. എക്സിക്യൂട്ടീവ് അഭിനന്ദനം രേഖപ്പെടുത്തി. കെ.സി.സി.എന്‍.എ. പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്തിന്റെ നേതൃത്വത്തിലുള്ള കെ.സി.സി.എന്‍.എ. ഭരണസമിതി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍, യൂത്ത് കോ-ചെയര്‍ റോണി പുത്തന്‍പറമ്പില്‍, കണ്‍വീനേഴ്സ് രഞ്ജി മണലേല്‍, സണ്ണി മുണ്ടപ്ളാക്കല്‍, പബ്ളിസിറ്റി ചെയര്‍മാന്‍ സൈമണ്‍ മുട്ടത്തില്‍ എന്നിവരുടെ സഹായസഹകരണങ്ങള്‍ക്ക് കെ.സി.എസ്. പ്രത്യേകം നന്ദി രേഖപ്പെടുത്തി.

കെ.സി.എസ്. വൈസ് പ്രസിഡന്റ് ജെസ്മോന്‍ പുറമഠത്തില്‍, സെക്രട്ടറി ജൂബി വെന്നലശ്ശേരി, ജോ.സെക്രട്ടറി ബാബു തൈപ്പറമ്പില്‍, ട്രഷറര്‍ ജെസ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം