വികെഎല്‍ ഗ്രൂപ്പ് ബഹ്റിനില്‍ പുതിയ ഹോട്ടല്‍ തുറക്കുന്നു
Wednesday, April 2, 2014 8:17 AM IST
മനാമ: ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ വികെഎല്‍ ബഹ്റിനിലെ ഉംഅല്‍ ഹസമില്‍ പുതിയ ഹോട്ടല്‍ തുറക്കുന്നു. 'ദി റോയല്‍ ഫീനിഷ്യ' എന്നു പേരിട്ടിരിക്കുന്ന സ്യൂട്ട് ഹോട്ടല്‍ മിന സല്‍മാന്‍ ഉള്‍ക്കടലിനു അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.

ഈ ആഴ്ച നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തോടനുബന്ധിച്ചെത്തുന്ന അഥിതികളെ സ്വാഗതം ചെയ്താണ് ഹോട്ടല്‍ തുറക്കുന്നത്.

രണ്ട് ടൌവറുകളിലായി സ്റാന്‍ഡാര്‍ഡ്, ബിസിനസ്, ലക്ഷ്വറി വിഭാഗത്തിലായി 80 സ്യൂട്ടുകളും 40 ഡീലക്സ് റൂമുകളുമാണ് ഹോട്ടലിലുള്ളത്. കൂടാതെ റസ്ററന്റ്, ബാര്‍, പൂള്‍, ജിം, ബിസിനസ് സെന്റര്‍, ബാങ്ക്വറ്റ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ഹോട്ടലിന്റെ പ്രത്യേകതയാണ്. ഹോട്ടലിന്റെ ഉദ്ഘാടനം ഉടന്‍തന്നെ ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.