ക്നാനായ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ 1198; കൃതജ്ഞതയുടെ നൂറായിരം പൂച്ചെണ്േടാടെ കെസി.എസ് ഷിക്കാഗോ
Wednesday, April 2, 2014 8:16 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കാത്തലിക് സംഘടനകളില്‍ പ്രബലമായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആതിധേയത്വം വഹിക്കുന്ന 11-ാമത് ക്നാനായ കാത്തലിക് കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ ഔദ്യോഗികമായി പര്യവസാനിക്കുന്നു എന്ന് കെസിസിഎന്‍എ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറം പ്രഖ്യാപിച്ചപ്പോള്‍ അത് 11-ാമത് ഷിക്കാഗോ ക്നാനായ കാത്തലിക് കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്റെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു ദിവസമായി മാര്‍ച്ച് 31 മാറിക്കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ 11 ക്നാനായ കണ്‍വന്‍ഷനുകളുടെ ആതിധേയത്വ യൂണിറ്റുകളുടെ റിക്കാര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് കെസിഎസ് ഷിക്കാഗോ ഇത്തവണ ഷിക്കാഗോ കണ്‍വന്‍ഷനില്‍ മുന്നേറുന്നത്. ആഗോള ക്നാനായ സംഘടനകളില്‍ എന്നും പ്രഥമ സ്ഥാനം അലങ്കരിക്കുന്ന കെസിസിഎന്‍എ, 2013 മാര്‍ച്ച് രണ്ടിന് കെസിഎസ് ഷിക്കാഗോയ്ക്ക് 11-ാമത് ക്നാനായ കണ്‍വന്‍ഷന്‍ അനുവദിക്കുമ്പോള്‍ അന്ന് ആ നാഷണല്‍ കൌണ്‍സില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളുടെയും വികാരത്തേയും വിചാരത്തേയും സശ്രദ്ധം കെ.സി.എസ്. ഷിക്കാഗോ ഉള്‍ക്കൊണ്ടു എന്നാണ് ചരിത്രവിജയത്തിന്റെ പ്രത്യേകത എന്ന കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം പറഞ്ഞു. ഈ ചരിത്ര വിജയത്തിന് സഹായിച്ച ഇരുപത് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളേയും നാഷണല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളേയും നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളേയും കെസിഎസ് വൈസ് പ്രസിഡന്റ് ജെസ്മോന്‍ പുറമഠത്തില്‍ അഭിനന്ദിച്ചു. കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്റെ വിജയത്തിന് പ്രയത്നിച്ച കെസിസിഎന്‍എ എക്സിക്യൂട്ടീവ്, രജിസ്ട്രേഷന്‍ കമ്മിറ്റി, വെബ്സൈറ്റ് കമ്മിറ്റി, പബ്ളിസിറ്റി കമ്മിറ്റി എന്നിവര്‍ക്ക് സെക്രട്ടറി ജൂബി വെന്നലശേരി പ്രത്യേകം നന്ദി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്ന് ഈ കണ്‍വന്‍ഷനിലേക്കുള്ള രജിസ്ട്രേഷന്‍ ഒരു റിക്കോര്‍ഡായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍, യൂത്ത് കോ-ചെയര്‍മാന്‍ റോണി പുത്തന്‍പറമ്പില്‍, കണ്‍വീനര്‍മാരായ രഞ്ജി മണലേല്‍, സണ്ണി മുണ്ടപ്ളാക്കല്‍, രജിസ്ട്രേഷന്‍ ചെയര്‍മാന്‍ ജോജോ ആനാലില്‍, വെബ്സൈറ്റ് കമ്മിറ്റി ചെയര്‍മാന്‍ റ്റെഡി മുഴയന്മാക്കില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ രജിസ്ട്രേഷനെ സഹായിച്ചുവെന്ന് കെസിഎസ് ട്രഷറര്‍ ജസ്റ്റിന്‍ തെങ്ങനാട്ട് അഭിപ്രായപ്പെട്ടു. ഷിക്കാഗോയില്‍നിന്നുള്ള കെസിസിഎന്‍എ ജോ.സെക്രട്ടറി സെറീന മഠയനകാവില്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ദീപു കണ്ടാരപ്പള്ളി എന്നിവരുടെ സഹകരണം കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ഉയരുവാന്‍ സഹായിച്ചുവെന്ന് ജോ.സെക്രട്ടറി ബാബു തൈപ്പറമ്പില്‍ പറഞ്ഞു.

മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള തടസങ്ങള്‍ വിവിധ തലങ്ങളില്‍നിന്നും വിവിധ വ്യക്തികളില്‍നിന്നും രജിസ്ട്രേഷന്‍ സമയത്ത് ഉണ്ടായെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് ക്നാനായ ജനത 2014 ക്നാനായ കണ്‍വന്‍ഷനെ നെഞ്ചിലേറ്റിയപ്പോള്‍ കെ.സി.എസ്. ഭരണസമിതിക്ക് നിര്‍വൃതികളുടെ നിമിഷങ്ങളാണ് സംഭാവന ചെയ്യുന്നത്. ഈ പരീക്ഷണഘട്ടങ്ങളില്‍ മനസ്സ് വിഷമിച്ചപ്പോള്‍ ഇടപതറാതെ മുന്നോട്ടുപോകാന്‍ സഹായിച്ച നൂറുകണക്കിന് ക്നാനായ സഹോദരങ്ങളുടെ പ്രോത്സാഹത്തിനും പ്രാര്‍ത്ഥനയ്ക്കും കെസിഎസ് ഷിക്കാഗോ കൃതജ്ഞതയോടെ പൂച്ചെണ്ടുകള്‍ സമര്‍പ്പിക്കുന്നു.

നോര്‍ത്ത് അമേരിക്കയിലെ പ്രശസ്തമായ മക്കോര്‍മിക് സെന്ററില്‍, ലോകരാഷ്ട്ര നേതാക്കള്‍ സമ്മേളിച്ച ചിക്കാഗോ നഗരത്തിലെ പ്രശസ്തമായ ഹയത്ത് റീജിയന്‍സി ഹോട്ടല്‍ സമുച്ചയത്തിലെ 1200 മുറികളില്‍ ഒരു ജനതയായി, ഒരു സമൂഹമായി എല്ലാം മറന്ന് നമുക്കൊന്നിച്ച് അണിനിരക്കാം പ്രിയ ക്നാനായ സഹോദരരേ. ജൂബി വെന്നലശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം