ഫാ തോമസ്കുട്ടി കാടുവെട്ടൂര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Wednesday, April 2, 2014 8:06 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദീകനായിരുന്ന ചെങ്ങന്നൂര്‍ പേരിശേരി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകാംഗവും കാടുവെട്ടൂര്‍ കുടുംബാഗവുമായ ഫാ. തോമസ്കുട്ടി കാടുവെട്ടൂര്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30ന് ന്യൂയോര്‍ക്കില്‍ നിര്യാതനായി.

1996 മുതല്‍ 2010 വരെ ന്യൂയോര്‍ക്ക് ഒറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തോഡോക്സ് ഇടവക വികാരിയായിരുന്നു.

ഭാര്യ: മേരിക്കുട്ടി കൂത്താട്ടുകുളം പാലക്കുഴ നെടുമലയില്‍ കുടുംബാംഗം.

മക്കള്‍:അനിത പനക്കല്‍, മെറീന ഡോണ്‍, മാത്യു തോമസ്കുട്ടി (മനോഷ്). മരുമക്കള്‍ : ജിജി പനക്കല്‍, ഉൃ മാത്യു ഡോണ്‍ കോവൂര്‍. കൊച്ചുമക്കള്‍ :ഹോളി, ഓവന്‍,എലൈജ.

സഹോദരങ്ങള്‍: മാത്യു ടി. തമ്പാന്‍ കാടുവെട്ടൂര്‍, പരേതയായ കുഞ്ഞമ്മ ഏബ്രഹാം, ശോശാമ്മ യേശുദാസ് (മുംബൈ) അന്ന ഏബ്രഹാം, ഏബ്രഹാം കാടുവെട്ടൂര്‍, മേരി വര്‍ഗീസ്.

വേക്ക്സര്‍വീസ്:ന്യൂയോര്‍ക്ക് ഒറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ (331 ആഹമശറെലഹഹ ഞീമറ , ഛൃമിഴലയൌൃഴ, ചഥ 10962. ജവീില: +1 845 613 7007).

സംസ്കാരം മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത സഖറിയ മാര്‍ നിക്കൊളവാസിന്റെ പ്രധാന കാര്‍മികത്വത്തില്‍ ന്യൂയോര്‍ക്ക് ഒറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ (331 ആഹമശറെലഹഹ ഞീമറ , ഛൃമിഴലയൌൃഴ, ചഥ10962 ജവീില: +1 845 613 7007).

ഫൂണറല്‍ സര്‍വീസ്: ഏര്‍മോണ്ട് അസന്‍ഷന്‍ സെമിത്തേരിയില്‍ (650 ടമററഹല ഞശ്ലൃ ഞറ. അശൃാീി, ചഥ 10952 (845) 3527220).

കൂടുതല്‍ വിവരങ്ങള്‍ക്ക് : അജിത് വട്ടശേരില്‍ 8458210627.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം