സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസില്‍ ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് ചെയ്തു
Wednesday, April 2, 2014 4:34 AM IST
സ്റാസ്റന്‍ ഐലന്‍ഡ് (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഇടവകതല കിക്ക്ഓഫ് സെറിമണി സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാര്‍ച്ച് 23ന് നടന്നു.

വികാരി ഫാ. ടി.എ തോമസ് അധ്യക്ഷത വഹിച്ചു. മുഖ്യാഥിതിയായി പങ്കെടുത്ത ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയിലും യേന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ റവ. ഡോ. ബേബി വര്‍ഗീസ് കഴിഞ്ഞവര്‍ഷം നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന്റെ സ്മരണകള്‍ പങ്കുവച്ചു.

ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ് ജോര്‍ജില്‍നിന്നും സ്വീകരിച്ച രജിസ്ട്രേഷന്‍ ഫോം ക്യാപ്റ്റന്‍ രാജു ഫിലിപ്പിന് നല്‍കി വികാരി ടി.എ തോമസ് കിക്ക്ഓഫ് ഉദ്ഘാടനം നിര്‍വഹിച്ചു.

സുവനീയര്‍ കമ്മിറ്റി അംഗം എബി കുര്യാക്കോസ്, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍