ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ ബ്യൂട്ടി പേജന്റ് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
Wednesday, April 2, 2014 4:30 AM IST
ഷിക്കാഗോ: 2014 ജൂലൈ നാലു മുതല്‍ ആറു വരെ ഷിക്കാഗോ ഒഹയര്‍ ഹയറ്റ് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന ആഗോള കണ്‍വന്‍ഷന്റെ ബ്യൂട്ടി പേജന്റ് (മിസ് ഫൊക്കാന, മലയാളി മങ്ക) മത്സരങ്ങള്‍ക്കായുള്ള കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് മറിയാമ്മ പിള്ള അറിയിച്ചു.

അനു ജോസഫ് (ചെയര്‍ പേഴ്സണ്‍), ലൈസി അലക്സ്, ലത കറുകപ്പള്ളില്‍ (കോചെയര്‍ പേഴ്സണ്‍സ്), സുജ ജോസ്, ജസി കാനാട്ട്, ബാല കെയാര്‍ക്കെ (കോഓര്‍ഡിനേറ്റേഴ്സ്) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

മിസ് ഫൊക്കാന സൌന്ദര്യ മത്സരം 15 വയസിനും 26 വയസിനും ഇടയിലുള്ള അവിവാഹിതരായ മലയാളി വനിതകള്‍ക്കും മലയാളി മങ്ക മത്സരം വിവാഹിതരായ മലയാളി വനിതകള്‍ക്കും വേണ്ടിയുള്ളതാണ്. സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളായിരിക്കും വിധി നിര്‍ണയിക്കുന്നത്. ആകര്‍ഷകമായ കാഷ് അവാര്‍ഡുകളും മറ്റു സമ്മാനങ്ങളുമാണ് വിജയികള്‍ക്ക് ലഭിക്കുക.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ഫോണ്‍ നമ്പറുകളിലോ, ഇമെയിലിലോ ബന്ധപ്പെടുക.

മിസ് ഫൊക്കാന മത്സരം: അനു ജോസഫ്: 3472482237; ഇമെയില്‍: ങശളീൈസമിമ2014@ഴാമശഹ.രീാ

മലയാളി മങ്ക മത്സരം: ലൈസി അലക്സ്: 8452683694; ഇമെയില്‍: എീസമിമാമിഴമ2014@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍