ബോബി ചെമ്മണ്ണൂരും കൊച്ചൌസേഫ് ചിറ്റിലപ്പള്ളിയും ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
Wednesday, April 2, 2014 3:22 AM IST
ന്യൂജേഴ്സി: ബിസിനസ് രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒട്ടേറെ സമാനതകളുള്ള കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുകാരായ കൊച്ചൌസേഫ് ചിറ്റിലപ്പള്ളിയും, ബോബി ചെമ്മണ്ണൂരും ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവും സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസും, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഫോമയുടെ കേരളാ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇരുവരേയും ഫോമാ പ്രസിഡന്റ് നേരിട്ടുകണ്ട് ക്ഷണിക്കുകയായിരുന്നു.

ഫോമയുടെ യുവജനങ്ങളുടെ സമ്മേളനമായ ഫോമാ യംങ് പ്രൊഫഷണല്‍ സമ്മിറ്റിലും, ഫോമാ ഒരുക്കുന്ന ബിസിനസ് സെമിനാറിലുമാണ് കൊച്ചൌസേഫും, ബോബി ചെമ്മണ്ണൂരും പങ്കെടുക്കുന്നത്. ഫോമാ കണ്‍വെന്‍ഷന്‍ ജൂണ്‍ 26-ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച് 29-ന് ഞായറാഴ്ച രാവിലെ 10 മണിയോടെ പര്യവസാനിക്കും. ഇതിനോടകംതന്നെ ഒട്ടേറെ മലയാളികള്‍ ഫോമാ കണ്‍വെന്‍ഷനില്‍ രജിസ്റര്‍ ചെയ്തുകഴിഞ്ഞു. സന്ദര്‍ശിക്കുക: ംംം.ളീാമമ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം