സ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ചര്‍ച്ച് 'കേരളാ എക്സ്പ്രസ്' മെഗാ ഷോ ടിക്കറ്റ് വിതരണോദ്ഘാടനം
Wednesday, April 2, 2014 3:21 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ പുതുതായി പണിയുന്ന പള്ളിയുടെ ധനശേഖരണാര്‍ത്ഥം സെന്റ് ജോര്‍ജ് ചര്‍ച്ച് മാര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ 2014 മെയ് ഒമ്പതിന് നടത്തുന്ന 'കേരളാ എക്സ്പ്രസ്' എന്ന മെഗാഷോയുടെ ടിക്കറ്റ് വിതണോദ്ഘാടനം വര്‍ണ്ണാഭമായി. 2014 ഫെബ്രുവരി 24-ന് ഞായറാഴ്ചയാണ് 75 ഇലറമൃ ഏൃീീ്ല, ടമേലിേ കഹെമിറ -ല്‍ സ്ഥിതിചെയ്യുന്ന ഈ തിരുദേവാലയത്തില്‍ വെച്ച് ടിക്കറ്റ് ഉദ്ഘാടനവും വിതരണവും നടത്തപ്പെട്ടത്.

ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം പള്ളി വികാരി ബഹുമാനപ്പെട്ട റവ.ഫാ. അലക്സ് കെ. ജോയി ആണ് ഈ സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പുതുതായി പണിയുന്ന ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ മെഗാ എന്റര്‍ടൈന്‍മെന്റ് ഷോയില്‍ എല്ലാവരുടേയും പരിപൂര്‍ണ്ണ സഹകരണവും സഹായവും വേണമെന്ന് റവ. അലക്സ് കെ. ജോയി ഇടവകാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനോടനുബന്ധിച്ച് നിതേഷ് ജോയി ദമ്പതികള്‍ക്കും, വര്‍ഗീസ് തോമസ് ദമ്പതികള്‍ക്കും ഓരോ വി.വി.ഐ.പി ടിക്കറ്റ് നല്‍കി ഈ വന്‍ സംരംഭം ഉദ്ഘാടനം ചെയ്തു. കൂടാതെ ഏകദേശം മുപ്പതോളം പള്ളി അംഗങ്ങളും സ്വമനസാലേ ബഹുമാനപ്പെട്ട വികാരി റവഫാ. അലക്സ് കെ. ജോയിയില്‍ നിന്നും ടിക്കറ്റുകള്‍ എടുത്ത് സംരംഭത്തെ വിജയകരമാക്കി.

മെയ്, ജൂണ്‍ മാസങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടത്തപ്പെടുന്ന ഒരു മെഗാ എന്റര്‍ടൈന്‍മെന്റ് ഷോ ആണ് 'കേരളാ എക്സ്പ്രസ്'. നമ്മുടെ മലയാള സിനിമയുടെ പ്രിയപ്പെട്ട സൂപ്പര്‍ സ്റാറുകളായ മുകേഷ്, ജഗദീഷ് ആണ് കലാവിരുന്ന് നയിക്കുന്നത്. ഇവരെക്കൂടാതെ ഗ്രൂപ്പില്‍ പ്രമുഖ നടിയും നര്‍ത്തകിയുമായ മീരാനന്ദന്‍, അന്‍ജു അരവിന്ദ്, പിന്നണിഗായകരായ നജീം അര്‍ഷാദ്, അഖില ആനന്ദ്, റഹ്മാന്‍ എന്നിവരും ഷോയില്‍ പങ്കെടുക്കും. കൂടാതെ മിമിക്രി താരങ്ങളും ഡാന്‍സ് താരങ്ങളും പരിപാടിക്ക് മോടികൂട്ടാനെത്തും.

ഈ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റേഴ്സായി തെരഞ്ഞെടുത്ത സാബു സ്കറിയ, ഏബ്രഹാം വര്‍ഗീസ്, ജോസ് മോന്‍ തര്യന്‍, പള്ളി സെക്രട്ടറി ഫിലിപ്പ് വര്‍ഗീസ്, ചര്‍ച്ച് ട്രഷറര്‍ റജി വര്‍ഗീസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. മാര്‍ത്തമറിയം സമാജം സെക്രട്ടറി റീനാ സാബു സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സെന്റ് ജോര്‍ജ് ചര്‍ച്ചിന്റെ ഈ ഫണ്ട് റൈസിംഗ് പ്രൊജക്ടിലേക്ക് എല്ലാ മലയാളികളുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം