ബ്രദര്‍ സണ്ണി സ്റീഫന്‍ സൌത്ത് ആഫ്രിക്കയില്‍ കുടുംബ നവീകരണ ധ്യാനം നടത്തുന്നു
Wednesday, April 2, 2014 3:21 AM IST
ജോഹനാസ്ബര്‍ഗ്: രണ്ടു മാസത്തെ യൂറോപ്യന്‍ പര്യടനത്തിനുശേഷം ലോകപ്രശസ്ത കുടുംബ പ്രേക്ഷിതനും പ്രമുഖ വചനപ്രഘോഷകനും, സംഗീത സംവിധായകനും, മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍ സണ്ണി സ്റീഫന്‍ നോമ്പുകാലത്തോടനുബന്ധിച്ച് സൌത്ത് ആഫ്രിക്കയിലെ വിവിധ ദേവലയങ്ങില്‍ കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

ഏപ്രില്‍ 5,6 തീയതികളില്‍ ജോഹനാസ്ബര്‍ഗിലും, 7 മുതല്‍ 10 വരെ കേപ്ടൌണിലും, 11,12 തീയതികളില്‍ മംമ്തയിലും, ക്യൂന്‍സ് ടൌണിലും തുടര്‍ന്ന് ഏപ്രില്‍ 18 മുതല്‍ 20 ഈസ്റ് ലണ്ടനിലുമാണ് ശുശ്രൂഷകള്‍ നടത്തുന്നത്.

ദിവ്യബലി, ആരാധന, കുമ്പസാരം എന്നിവയ്ക്ക് വിവിധ സ്ഥലങ്ങളില്‍ വൈദീകര്‍ നേതൃത്വം നല്‍കും. ബ്രദര്‍ സണ്ണി സ്റീഫനുമായ കൌണ്‍സിലിംഗിന് സൌകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി കാട്ടുക്കനാല്‍ (ഈസ്റ് ലണ്ടന്‍) +27 45839 7065, ജോണി കിരിയാന്തന്‍ (ജോബര്‍ഗ്) +2784 3007 284, +2712 5487 854, അനില്‍ അലക്സ് +2783 446 8947. ഡോ. സന്തോഷ് ടി. ജോണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം