ലോസ് ആഞ്ചലസില്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം ഏപ്രില്‍ 11, 12, 13 തീയതികളില്‍
Tuesday, April 1, 2014 6:48 AM IST
ലോസ്ആഞ്ചലസ്: പ്രസിദ്ധ വചന പ്രഘോഷകനും മുരിങ്ങൂര്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന വിശ്വാസ അഭിഷേക ധ്യാനം ഏപ്രില്‍ 11, 12, 13 (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ നടക്കും. സെന്റ് പയസ് ടെന്‍ത് ക്നാനായ കാത്തലിക് ചര്‍ച്ചിലാണ് ധ്യാനം.

വെള്ളി രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം.

ധ്യാനത്തോടനുബന്ധിച്ച് ദിവ്യബലി, ആരാധന, കുമ്പസാരം, വചനപ്രഘോഷണം, ജപമാല, രോഗശാന്തി പ്രാര്‍ഥന എന്നിവയും ഉണ്ടായിരിക്കും.

വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് ആത്മ വിശുദ്ധീകരണം പ്രാപിക്കുന്നതിനും ഈ നോമ്പ് കാലത്തില്‍ ഈശോയുടെ പീഡാസഹനങ്ങളെ സ്മരിച്ച് പ്രാര്‍ഥിക്കുന്നതിനും ഏവരെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് മുളവനാല്‍, കോഓര്‍ഡിനേറ്റര്‍ ത്രേസ്യാമ്മ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സിബി വാഴപ്പള്ളി