തറവാട്-ക്ളിക്കോണ്‍ പ്രവചന മത്സരം
Tuesday, April 1, 2014 6:44 AM IST
റിയാദ്: കുടുംബ കൂട്ടായ്മയായ തറവാടും ഇലക്ട്രോണിക്സ് ഗൃഹോപകരണ രംഗത്തെ പുത്തന്‍ ഉദയമായ ക്ളിക്കോണും ചേര്‍ന്ന് പ്രവാസികളുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വിലയിരുത്തുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു.

പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള 20 മണ്ഡലങ്ങളിലെ ഫലമാണ് പ്രവചിക്കേണ്ടത്. ഇരുപത് മണ്ഡലങ്ങളിലേയും വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരെഴുതി വേമൃമ്മറൌ.രഹശസീി@ഴാമശഹ.രീാ എന്ന ഇ മെയില്‍ വഴിയോ നേരിട്ട് തറവാട് ഭാരവാഹികളേയോ ക്ളിക്കോണിന്റെ മുറബയിലെ ഓഫീസിലോ ഏല്‍പ്പിക്കാവുന്നതാണ്.

ഇതിനായുള്ള നിശ്ചിത ഫോറം ംംം.വേമൃമ്മറൌൃശ്യമറവ.ംലയ.രീാ എന്ന തറവാട് വെബ്സൈറ്റില്‍ നിന്നോ ംംം.രഹശസീിീൃംഹറ.രീാ എന്ന ക്ളിക്കോണിന്റെ വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. നിശ്ചിത ഫോറത്തിലല്ലാതേയും ഉത്തരം എഴുതി അയയ്ക്കാം. എന്നാല്‍ എന്‍ട്രികളില്‍ മണ്ഡലത്തിന്റെ പേര്, വിജയിക്കുന്ന സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി, പ്രവചന മത്സരാര്‍ഥിയുടെ പേര്, ഇ മെയില്‍, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ കൃത്യമായും രേഖപ്പെടുത്തിയിരിക്കണം. അപൂര്‍ണമായ എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. മത്സരം സംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും വേമൃമ്മറൌ.രഹശസീി@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ 0501196417, 0562326334 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

മുഴുവന്‍ ശരിയുത്തരം അയയ്ക്കുന്ന ആള്‍ക്ക് ഒന്നാം സമ്മാനം ലഭിക്കും. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ അതിനോടടുത്തു നില്‍ക്കുന്ന ഉത്തരങ്ങള്‍ക്ക് ലഭിക്കും. ഒന്നിലധികം വിജയികളുണ്െടങ്കില്‍ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനാര്‍ഹനെ തെരഞ്ഞെടുക്കും.

പ്രവചനങ്ങള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 10 ന് മുന്‍പായി അയയ്ക്കേണ്ടതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനം വന്ന ശേഷം തറവാടിന്റെയും ക്ളിക്കോണിന്റേയും വിദഗ്ധ സമിതി സൂക്ഷ്മപരിശോധന നടത്തി വിജയികളെ പ്രഖ്യാപിക്കും. മത്സരത്തില്‍ ക്ളിക്കോണിന്റേയോ തറവാടിന്റേയോ അംഗങ്ങളോ കുടുംബാംഗങ്ങളോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ എന്‍ട്രികള്‍ അയക്കാന്‍ പാടുള്ളതല്ല. വിജയികള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം സമ്മാനങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ഇതിനായി റിംഫ് പ്രസ്റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തറവാട് ഭാരവാഹികള്‍ അറിയിച്ചു.

തറവാട് കാരണവര്‍ ഗോപകുമാര്‍, ക്ളിക്കോണ്‍ പ്രതിനിധി ഫൈസല്‍ ബിന്‍ അഹമ്മദ്, കാര്യദര്‍ശി ജയപ്രകാശ്. ഗോപകുമാര്‍ തൃശൂര്‍ ഖജാന്‍ജി, കലാകായിക ദര്‍ശി അബ്ദുള്‍ അര്‍ഷാദ്, വിജയകുമാര്‍ പൊതുസമ്പര്‍ക്ക ദര്‍ശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍