സമസ്ത ഉംറ സംഘത്തിന് സ്വീകരണം നല്‍കി
Tuesday, April 1, 2014 6:42 AM IST
മനാമ: സമസ്ത കേരള സുന്നീ ജമാഅത്തിന്റെ കീഴില്‍ ഉംറ നിര്‍വഹണം കഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തിന് മനാമ സമസ്ത മദ്റസയില്‍ സ്വീകരണം നല്‍കി.

വിശുദ്ധ ഭൂമിയില്‍ നിന്ന് നേടിയ ചൈതന്യം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ ശിഷ്ട ജീവിതത്തിലെ ആരാധനാനുഷ്ടാനങ്ങള്‍ ചിട്ടയായി നിര്‍വഹിക്കാന്‍ തയറാവണമെന്ന് സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്ത സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ബോധിപ്പിച്ചു. വി.കെ. കൂഞ്ഞഹമദ് ഹാജിയുടെ അധ്യക്ഷതയില്‍ ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപാറ, ഷൌഖത്തലി ഫൈസി എന്നിവര്‍ ആശംസയും ഉമറുല്‍ ഫറൂഖ് ഹുദവി മറൂപടി പ്രസംഗവും നടത്തി. സുലൈമാന്‍ പറവൂര്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 33987487.