മലയാളി കുവൈറ്റില്‍ മരിച്ചു
Tuesday, April 1, 2014 6:34 AM IST
കുവൈറ്റ്: കായംകുളം പത്തിയൂര്‍കാല സ്വദേശി ഹരിദാസ് അയോധ്യ എന്ന കുഞ്ഞുകൃഷ്ണന്‍ (58) ഹൃദയാഘാതം മൂലം കുവൈറ്റില്‍ മരിച്ചു. പത്തു വര്‍ഷമായി കുവൈറ്റിലുള്ള ഇദ്ദേഹം ശുവൈഖിലെ ടി.കെ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയിലെ മെക്കാനിക്കല്‍ ഫോര്‍മാന്‍ ആയിരുന്നു. ഇന്നു ഉച്ചക്ക് അബാസിയയിലെ താമസ സ്ഥലത്തുവച്ചാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം മേല്‍ നടപടികള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍