സാന്‍റ്റാനിയയില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
Tuesday, April 1, 2014 4:58 AM IST
കാലിഫോര്‍ണിയ: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2014 ഏപ്രില്‍ മാസം 11,12,13 (വെള്ളി, ശനി, ഓശാന ഞായര്‍) തീയതികളില്‍ വലിയ നോമ്പിനൊരുക്കമായി സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് സാന്‍ റ്റാനിയയില്‍ വെച്ച് (ട. ഠവീാമ ട്യൃീ ങമഹമയമൃ ഇമവീേഹശര ഇവൌൃരവ, 5021 ണല 16വേ ടൃലല, ടമിമേ അിമ, ഇഅ 92703) നോമ്പുകാല വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു.

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ഏവരേയും ക്ഷണിച്ചു.
ബ്രദര്‍ പി.ഡി. ഡൊമിനിക് നേതൃത്വം കൊടുക്കുന്ന ധ്യാനത്തില്‍ റവ.ഫാ. ജോ പ്ളാച്ചേരിയില്‍ ധ്യാനം നയിക്കുന്നതും, ബ്ര. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതുമാണ്. തദവസരത്തില്‍ നടത്തപ്പെടുന്ന യുവജനധ്യാനത്തിന് ബ്ര. മാത്യു ജോസഫ് നേതൃത്വം കൊടുക്കുന്നതുമാണ്. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനം ഏപ്രില്‍ പതിനൊന്നാം തീയതി വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരേയും, പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് ആറു വരേയും, പതിമൂന്നാം തീയതി ഓശാന ഞായറാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരേയുമാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി (വികാരി) 714 928 0095, ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ (ട്രസ്റി) 310 986 9672), ആനന്ദ് കുഴിമറ്റത്തില്‍ (ട്രസ്റി) 818 939 2487).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം