ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി 'പോരാട്ടം 2014' എന്ന പേരില്‍ രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചു
Monday, March 31, 2014 8:14 AM IST
ജിദ്ദ: വരുന്ന ലോകസഭ ഇലക്ഷന് മുന്നോടിയായി പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരമൊരുക്കി ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി 'പോരാട്ടം 2014' എന്ന പേരില്‍ രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ഒമ്പതു മുതല്‍ കേരള ഹൌസ് അങ്കണത്തില്‍ നടന്ന സംവാദം രാത്രി 12 വരെ നീണ്ടു നിന്നു. സംവാദത്തില്‍ യാമ്പു ഏരിയ സെക്രട്ടറി സാബു വെളിയം സ്വാഗതവും ഏരിയ പ്രസിഡന്റ് ശശിധരന്‍ നായര്‍ ഉദ്ഘാടനവും പ്രവാസി സംഘടന പ്രതിനിധികള്‍ ആയി ബേബി (നവോദയ ) സിദ്ധിക്ക് അക്ബര്‍ (ഒഐസിസി), അക്ബര്‍ (കെഎംസിസി) ജാബിര്‍ വാണിയമ്പലം (യൂത്ത് ഇന്ത്യ ്യമിയൌ ) എന്നിവര്‍ പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

യാമ്പുവില്‍ ആദ്യമായാണ് പ്രവാസികള്‍ക്ക് ഇടയില്‍ ഇത്തരം ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നത്. ചര്‍ച്ചയെ യാമ്പു ഏരിയ കമ്മിറ്റി അംഗം വെളിയം ഹാരിസ് നിയന്ത്രിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയ മുഴുവന്‍ ആളുകള്‍ക്കും യാമ്പു ഏരിയ കമ്മിറ്റി അംഗം യുസിഫ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍