ചാക്കോ ശങ്കരത്തിലിനെ അനുസ്മരിച്ച് പ്രസ് ക്ളബ് സ്മൃതിദീപം തെളിച്ചു
Monday, March 31, 2014 7:16 AM IST
ഫിലാഡല്‍ഫിയ: യുഎസ്എ മലയാളത്തിന് അക്ഷര സപര്യയിലൂടെ സര്‍ഗ പൂജയുടെ സിന്ദൂരച്ചാര്‍ത്തണിയിച്ച ചാക്കോ ശങ്കരത്തിലിന്റെ സ്മൃതി ദിനം ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഫിലഡല്‍ഫിയാ ചാപ്റ്ററില്‍ സ്മരണാഞ്ജലിയായി.

നാട്ടുക്കൂട്ടം ചിന്താവേദി രക്ഷാധികാരി ഫാ. എം.കെ. കുര്യാക്കോസ് സ്മൃതിദീപം തെളിച്ചു. പ്രസ് ക്ളബ് ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫോമാ നാഷണല്‍ ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ്, ഫൊക്കാനാ നാഷണല്‍ അസോസിയേറ്റ് ട്രഷറാര്‍ ജോര്‍ജ് ഓലിക്കല്‍, ബോം ടിവി സിഇഒ ജോണ്‍ ക്രിസ്റഫര്‍, പ്രസ് ക്ളബ് ചാപ്റ്റര്‍ സെക്രട്ടറി (മലയളം വാര്‍ത്താ ചീഫ് എഡിറ്റര്‍) ഏബ്രഹാം മാത്യു, പ്രസ് ക്ളബ് വൈസ് പ്രസിഡന്റ് (ഡയറക്ടര്‍, ഇന്ത്യാ ഹെറിറ്റേജ് സെന്റര്‍) സുധാ കര്‍ത്ത, പ്രസ്ക്ളബ് ട്രഷറാര്‍ (മലയാളം പത്രം കറസ്പോണ്ടന്റ്) കമാന്‍ഡര്‍ ജോബി ജോര്‍ജ്, മനീഷി നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമാ ഡയറക്ടര്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക നാഷനല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍, ട്രൈസ്റെറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുരേഷ് നായര്‍, കൈരളി ടിവി യുഎസ്എ വീഡിയോടെക് ജിജി എന്നിവര്‍ അനുസ്മരണികകള്‍ അവതരിപ്പിച്ചു.

1980കളില്‍ രജനി മാസിക പ്രസിദ്ധീകരിച്ച് അമേരിക്കയിലെ മലയാളി വായനക്കാരുടെ വായനാ ദാഹത്തിന് ശമനം നല്‍കുവാന്‍ ചാക്കോ ശങ്കരത്തില്‍ അനുഷ്ഠിച്ച അത്യധ്വാനം ഒരുകാലത്തും മറക്കാനാവാത്തതാണ്. മലയാള പത്ര പ്രവര്‍ത്തനത്തിനും മാസികാ പ്രസാധനത്തിനും വേണ്ടി പണം സ്വരൂപിച്ചിക്കുന്നത് ആഴ്ച്ച തോറുമുള്ള ഒരു ദിവസത്തെ ഓവര്‍ടൈം ജോലിയുടെ ശമ്പളം കൊണ്ടായിരുന്നു. കേരളത്തിലെ എഴുത്തുകാര്‍ അമേരിക്കയില്‍ വിവിധ ശ്രദ്ധാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സഹായിക്കുന്നതിന് ചാക്കോ ശങ്കരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. രജനി മാസികയുടെ ആര്‍കേവ്സ് സൌത്ത് ഏഷ്യന്‍ അമേരിക്കന്‍ ഡിജിറ്റല്‍ ആര്‍കേവ് എന്ന വെബ് സൈറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. (ടീൌവേ അശെമി അാലൃശരമി ഉശഴശമേഹ അൃരവശ്ല (ടഅഅഉഅ), ഋാമശഹ: ശിളീ@മെമറശഴശമേഹമൃരവശ്ല.ീൃഴ).

മലയാള ഭാഷയിലുള്ള ഇത്തരം ഏക പ്രസിദ്ധീകരണമാണിത്. ലാനയൂടെ ആരംഭകരില്‍ ശങ്കരത്തിലിന്റെ പേര് പ്രധാനമാണ്. ചാക്കോ ശങ്കരത്തില്‍ മണിക്കൂറുകളോളം ഉറക്കമിളച്ചിരുന്നായിരുന്നു മാസികക്കു വേണ്ട വരികള്‍ മലയാളത്തില്‍ ടൈപ്പു ചെയ്ത് ഒരുക്കിയിരുന്നത്. അശോകന്‍ വേങ്ങാശേരി, നീനാ പനയ്ക്കല്‍, ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, വര്‍ഗീസ് ഫിലിപ്പ്, ജോര്‍ജ് നടവയല്‍ എന്നിവര്‍ ചാക്കോ ശങ്കരത്തിലിന്റെ അക്ഷര വാത്സല്യ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടവരായിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍