ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ഫണ്ട് റെയിസിംഗിന് ഉജ്വല വിജയം
Monday, March 31, 2014 4:10 AM IST
ഷിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഫണ്ട് റെയിസിംഗ് കിക്കോഫിന് ഉജ്ജ്വല തുടക്കം. ആദ്യ ടിക്കറ്റ് മെഗാ സ്പോണ്‍സര്‍ പുതുശ്ശേരി ജോണ്‍ & മോളിക്ക് 5001 ഡോളറിന് നല്‍കി ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. ഗ്യാസ് ഡിപ്പോ സിഇ.ഒ ജോയി നെടിയകാലായിലാണ് ഗ്രാന്റ് സ്പോണ്‍സര്‍. ആദ്യ ദിവസം തന്നെ എഴുപതിനായിരത്തില്‍പ്പരം ഡോളര്‍ സമാഹരിച്ചു.

സജി ഇറപുറം (ചെയര്‍മാന്‍), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (കോ-ചെയര്‍), സണ്ണി ഇണ്ടിക്കുഴി (കോ-ചെയര്‍), എന്നിവരുടെ നേതൃത്വത്തിലുള്ള ഫണ്ട് റെയ്സിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. മെയ് 17 ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് ഇവാന്‍സ്റന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെടുന്ന ഉല്ലാസ തിരമാല എന്ന മെഗാഷോ ആണ് സേക്രട്ട് ഹാര്‍ട്ട് ഇടവക നടത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കണിയാലി