ഇസ്ലാഹി മദ്രസ ഫെസ്റ് 'ബാലകൌതുകം' അബാസിയ കമ്യൂണിറ്റി ഹാളില്‍ ഏപ്രില്‍ നാലിന്
Sunday, March 30, 2014 7:59 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇസ്ലാഹി മദ്രസകളുടെ ഫെസ്റ് 'ബാലകൌതുകം 2014' ഏപ്രില്‍ നാലിന് രാവിലെ എട്ടു മുതല്‍ അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വകുപ്പ് സെക്രട്ടറി അയൂബ് ഖാന്‍ അറിയിച്ചു.

കെഎംഎം സംസ്ഥാന സമിതി അംഗവും പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും കൌണ്‍സലറുമായ അബ്ദുള്‍ ഗഫൂര്‍ തിക്കോടി സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും.

ഖുര്‍ആന്‍ ഹിഫ്ള്, ഇസ്ലാമിക ഗാനങ്ങള്‍, പ്രസംഗം, കളറിംഗ്, പോസ്റര്‍ ഡിസൈന്‍, ഒപ്പന, കോല്‍ക്കളി, സംഘ ഗാനം തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ വിജയത്തിനായി പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

യോഗത്തില്‍ ഐഐസി ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എം.ടി മുഹമ്മദ്, അബ്ദുള്‍ അസീസ് സലഫി, എന്‍ജിനിയര്‍ അബ്ദുള്‍ ലത്തീഫ്, അയൂബ് ഖാന്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍