ഏപ്രില്‍ മുതല്‍ വര്‍ക്ക് വീസകള്‍ വിതരണം ചെയ്തു തുടങ്ങും
Sunday, March 30, 2014 7:57 AM IST
കുവൈറ്റ്: ഏപ്രില്‍ മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ആവശ്യമായ വീസകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സെന്‍ട്രല്‍ ടെന്റേഴ്സ് കമ്മിറ്റിയുടെ വാണിജ്യവിഷയകമായ തരംതിരിക്കലിന്റെ അടിസ്ഥാനത്തിലും അപേക്ഷിക്കുന്ന കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചായിരിക്കും വീസകള്‍ അനുവദിക്കുക മാത്രമല്ല ആവശ്യമായ തൊഴിലാളികളില്‍ 50 ശതമാനം പേരെ രാജ്യത്തിനകത്തെ തൊഴില്‍ മാര്‍ക്കറ്റില്‍ നിന്നും കണ്െടത്തണമെന്നും മന്ത്രാലയം നിഷ്കര്‍ഷിച്ചു.

വിദേശിസ്വദേശി സംരംഭങ്ങളോ കുവൈറ്റിലെ വാണിജ്യ മന്ത്രാലയത്തില്‍ വ്യാപാരമുദ്ര രജിസ്റര്‍ ചെയ്ത കമ്പനികളിലും 20 ശതമാനം തൊഴില്‍ വീസ മാത്രമേ അനുവദിക്കുകയുള്ളൂ ബാക്കിവരുന്ന മാനവവിഭവശേഷി രാജ്യത്തെ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്നും നിയമിക്കേണ്ടതാണ്.

വ്യാജവീസകളുടെ പേരിലും വ്യാജ കമ്പനികളുടെ പേരിലും കുടിയേറ്റ വകുപ്പിനും തൊഴില്‍ മന്ത്രാലയങ്ങള്‍ക്കും ഒരുപാട് പഴി കേള്‍ക്കേണ്ടിവന്നിരുന്നു. പുതിയ ചട്ടങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവരെ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി നാടുകടത്തുകയും കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും തൊഴിലുടമക്ക് ഉയര്‍ന്ന പിഴ ചുമത്തുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍