കായംകുളം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന് സ്വീകരണം
Sunday, March 30, 2014 7:56 AM IST
റിയാദ്: സ്വകാര്യ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ കായംകുളം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ കൊച്ചുകുഞ്ഞിന് കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) സ്വീകരണം നല്‍കുന്നു.

ഏപ്രില്‍ ഒന്നിന് (ചൊവ്വ) വൈകുന്നേരം 8.30 ന് മലസിലെ ഭാരത് റസ്ററന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. റിയാദിലെ മുഴുവന്‍ കായംകുളം നിവാസികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശിവരാജന്‍ 0506628791, സലീം പള്ളിയില്‍ 0502338487.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍