മതേതരത്വം കാത്തു സൂക്ഷിക്കുവാന്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുക: ഐഎന്‍ഒസി
Sunday, March 30, 2014 7:55 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പു അവലോകന സമ്മേളനത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിലയിരുത്തുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര, ജനാധിപത്യ മുന്നണിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

ഐഎന്‍ഒസി സ്ഥാപകാംഗവും ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ ജയചന്ദ്രന്‍ രാമകൃഷ്ണന്‍ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. ഐഎന്‍ഒസി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ഒസി സീനിയര്‍ നേതാക്കളായ സാക് തോമസ് (നാഷണല്‍ എക്സി. മെംബര്‍), അഡ്വ. സ്റാന്‍ലി കളത്തറ (ലീഗല്‍ അഡ്വൈസര്‍), ജോസ് ചാരുംമൂട് (ചെയര്‍മാന്‍ അഡ്വൈസറി ബോര്‍ഡ്), യു.എ നസീര്‍ (നാഷണല്‍ സെക്രട്ടറി), ഹര്ബജന്‍ സിംഗ് (ഐഎന്‍ഒസി ജനറല്‍ സെക്രട്ടറി), വര്‍ഗീസ് തെക്കേക്കര (വൈസ് പ്രസി ഡന്റ്), ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി) എന്നിവരും അഡ്വ. വിനോദ് കെയാര്‍ക്കെ (ബോര്‍ഡ് മെംബര്‍), കേരള ചാപ്റ്റര്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, സജി ഏബ്രഹാം (റീ ജിയണല്‍ വൈസ് പ്രസിഡന്റ്), ഡോ. വര്‍ഗീസ് ഏബ്രഹാം, ജോസ് തെക്കേടം (നാഷണല്‍ ജോ. ട്രഷറര്‍), വര്‍ഗീസ് കെ. ജോസഫ് (ജോ.സെക്രട്ടറി), കോശി ഉമ്മന്‍ (തമിഴ്നാട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്), തോമസ് ടി. ഉമ്മന്‍ (ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍), പോള്‍ കറുകപ്പിള്ളി (ഫോക്കാനാ ബോര്‍ഡ് ചെയര്‍മാന്‍), സ്റാന്‍ലി കളത്തില്‍ (പ്രവാസി കേരള കോണ്‍ഗ്രസ്), അജിത് കുമാര്‍, പട്ന്മാരെത്ത് മാത്യു, ബാലചന്ദ്ര പണിക്കര്‍ (ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍), ജിന്‍സ്മോന്‍ പി. സക്കറിയ (ജയ് ഹിന്ദ് ടിവി ഡയറക്ടര്‍), ഡോ. ജോസ് കാനാട്ടു (പ്രസിഡന്റ് കേരള സമാജം), ജെയിന്‍ ജോര്‍ജ്, ചെറിയാന്‍ ചക്കാലപടിക്കല്‍, ഏബ്രഹാം പുതുശേരില്‍ (പ്രിന്‍സിപ്പല്‍, മലയാളം സ്കൂള്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയില്‍ വരേണ്ടത് വികസനത്തിലേക്ക് കുതിക്കുന്ന ഇന്ത്യക്ക് ആവശ്യമാണെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. മതേതര ജനാധിപത്യം ഇന്ത്യയില്‍ നിലനില്‍ക്കുവാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വം കൊണ്ടു മാത്രമേ സാധ്യമാവൂ എന്ന് യോഗം വിലയിരുത്തി.

പ്രമുഖ കോണ്‍ഗ്രസ് നേതാവായ ടി.എസ് ചാക്കോയുടെ സഹധര്‍മ്മിണി ചെച്ചമ്മ ചാക്കോയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.

മതേതരത്വത്തിനും ജനാധിപത്യത്തിനും വികസനത്തിനുംവേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് പ്രവാസി സമൂഹത്തെ ആഹ്വാനം ചെയ്യുന്ന പ്രമേയം തോമസ് ടി. ഉമ്മന്‍ അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. ഐഎന്‍ഒസിയുടെയും പ്രവാസിസമൂഹത്തിന്റെയും ഈ തീരുമാനങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുവാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തോമസ് ടി. ഉമ്മന്‍ ജനറല്‍ കണ്‍ വീനറായി, ജോര്‍ജ് ഏബ്രഹാം, സാക് തോമസ്, ജോസ് ചാരുംമൂട്, ജയചന്ദ്രന്‍ രാമകൃഷ്ണന്‍, യു.എ നസീര്‍, സജി ഏബ്രഹാം, ജെയിന്‍ ജോര്‍ജ്, ജിന്‍സ്മോന്‍ സക്കറിയാ, പോള്‍ കറുകപ്പിള്ളി, വര്‍ഗീസ് തെക്കേക്കര, ജോസ് തെക്കേടം, അഡ്വ. സ്റാന്‍ലി കളത്തറ എന്നിവരുള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു.

ഡോ. വര്‍ഗീസ് ഏബ്രഹാം സ്വാഗതവും ട്രഷറാര്‍ ബാലചന്ദ്ര പണിക്കര്‍ കൃതജ്ഞതയും പറഞ്ഞു.