സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പാത്രിയര്‍ക്കീസ് ബാവാ അനുസ്മരണം നടന്നു
Sunday, March 30, 2014 7:54 AM IST
ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പാത്രിയര്‍ക്കീസ് ബാവായുടെ അനുസ്മരണ ശുശ്രൂഷ നടന്നു.

ഇഗ് നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങള്‍ അനുസ്മരണ പ്രാര്‍ഥനകളില്‍ പങ്കുകൊണ്ടു.

വികാരി റവ. ഫാ. ജോയി ജോണിന്റെ കാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ റവ. ഫാ. ജോസ് ഡാനിയേല്‍ സഹകാര്‍മികനായിരുന്നു.

പിതാവിന്റെ നൈര്‍മല്യസ്നേഹവും നേതൃത്വവും സഭയെ വളര്‍ച്ചയുടെ പാതയില്‍ ബഹുദൂരം മുന്നിലെത്തിച്ചുവെന്ന് വികാരി റവ. ഫാ. ജോയി ജോണ്‍ പ്രസംഗത്തില്‍ പറഞ്ഞു.

സഭ ആത്മായരും ഭൌതീകവുമായ ഏറെ നേട്ടങ്ങള്‍ ബാവായുടെ ഭരണകാലത്ത് നേടിയെന്നത് വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ വിശ്വാസി സമൂഹത്തിന്റെ മനസില്‍ പിതാവ് എന്നും നിറഞ്ഞുനില്‍ക്കും.

വി. കുര്‍ബാനയെ തുടര്‍ന്ന് മാനേജിംഗ് കമ്മിറ്റികൂടി അനുശോചനം രേഖപ്പെടുത്തി. നാല്‍പ്പതു ദിവസത്തെ ദുഃഖാചരണത്തെതുടര്‍ന്ന് നടത്തുന്ന ചടങ്ങുകളും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജോബി ജോര്‍ജ്