സ്തനാര്‍ബുദം സ്വയം കണ്െടത്താന്‍ സ്ത്രീകള്‍ പരിശീലനം നേടണം: ഡോ. ജൂലിയ ഫാത്തിമ
Sunday, March 30, 2014 7:53 AM IST
റിയാദ്: സത്രീകളില്‍ കണ്ടുവരുന്ന സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ കണ്െടത്താന്‍ കഴിയുമെന്നു പ്രമുഖ റേഡിയോളജിസ്റ്റ് ഡോ. ജൂലിയ ഫാത്തിമ പറഞ്ഞു.

ന്യൂ സഫാ മക്കാ പോളിക്ളിനിക്കും കെഎംസിസി റിയാദ് വനിതാ വിംഗും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ബോധവത്കരണ ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

സ്തനാര്‍ബുദം പ്രഥമ ഘട്ടത്തില്‍ തന്നെ കണ്െടത്തിയാല്‍ പൂര്‍ണമായും രോഗമുക്തി കൈവരിക്കാന്‍ കഴിയും. സ്ത്രീകള്‍ക്കു സ്വയം പരിശോധനയിലൂടെ രോഗ നിര്‍ണയം നടത്തുന്നതിന് പരിശീലനം നേടേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. വനിതാ വിംഗ് പ്രസിഡന്റ് നദീറാ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കാന്‍സറിനെ പ്രതിരോധിക്കാന്‍ ജീവിതരീതിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. ഭക്ഷണം ക്രമീകരിക്കുകയും ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം നിയന്ത്രിക്കുകയും വേണം. കുഞ്ഞുങ്ങള്‍ക്കു കുറഞ്ഞതു രണ്ടു വര്‍ഷമെങ്കിലും മുലപ്പാല്‍ കൊടുക്കാന്‍ അമ്മമാര്‍ സന്നദ്ധമാവണം. പ്രകൃതി അമ്മമാര്‍ക്കു സാമൂഹികമായും ആരോഗ്യകരമായും നല്‍കുന്ന പ്രതിരോധമാണ് അമ്മയും കുഞ്ഞും തമ്മിലുളള മുലകുടി ബന്ധം. ഇത് ഏറെ സുപ്രധാനമാണെന്നു സ്ത്രീകള്‍ മനസിലാക്കണമെന്നും ഡോ. ജൂലിയ പറഞ്ഞു.

ഡോ. റജി കുര്യന്‍, ഡോ. ഷേര്‍ലി കുര്യന്‍, ഡോ. അബ്ദുള്‍ അസീസ്, ഡോ. ഭരതന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചതിനുശേഷം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അഭിനന്ദനാര്‍ഹമാണെന്നു ക്യാമ്പ് സന്ദര്‍ശിച്ച കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് അഭിപ്രായപ്പെട്ടു. സാമൂഹിക നന്മ ലക്ഷ്യമാക്കി വനിതാ വിംഗ് ആസൂത്രണം ചെയ്യുന്ന മഹത്തായ കാര്യങ്ങള്‍ക്കു കെഎംസിസിയുടെ പൂര്‍ണപിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ന്യൂ സഫാമക്കാ പോളിക്ളിനിക് മാനേജര്‍ നാസര്‍ മാസ്റ്റര്‍, റജീനാ നിയാസ്, മൈമൂനാ അബാസ് പ്രസംഗിച്ചു. ന്യൂ സഫാ മക്കാ പോളിക്ളിനിക് പബ്ളിക് റിലേഷന്‍സ് മാനേജര്‍ റഫീഖ് പന്നിയങ്കര, കെഎംസിസി നേതാക്കളായ മുജീബ് ഉപ്പട, വനിതാ വിംഗ് ഭാരവാഹികളായ ഫൈസു സക്കരിയ്യ, സുനീറാ അസീസ്, റൈഹാന, ഷറീനാ നാസര്‍ തങ്ങള്‍, ഹസ്ബീനാ നാസര്‍, ഫസീലാ ഹാഷിം, നസ്ലീനാ മുനീര്‍, ഫാത്തിമാ റഫീഖ്, ജലീനാ ബഷീര്‍, ലത്തീഫാ ഹബീബ്, സല്‍വാ സലാം, സഹലാ സലാം, സഹാ നാസര്‍ തങ്ങള്‍, ഹുദാ നാസര്‍, മുഫീദാ അലി നേതൃത്വം നല്‍കി. വനിതാ വിംഗ് ജനറല്‍ സെക്രട്ടറി സുബു അബ്ദുസലാം സ്വാഗതവും റംസീനാ മുഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍