കൊടിയത്തൂര്‍ സര്‍വീസ് ഫോറം സില്‍വര്‍ ജൂബിലി ആഘോഷിച്ചു
Sunday, March 30, 2014 7:53 AM IST
ദോഹ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ രണ്ടര പതിറ്റാണ്ട് പിന്നിട്ട കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം സില്‍വര്‍ ജൂബിലി ആഘോഷിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകര ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ഇ.കെ.മായിന്‍ മാസ്റര്‍ അധ്യക്ഷത വഹിച്ചു. 25 വര്‍ഷം പൂര്‍ത്തിയായ മെംബര്‍മാരായ മുഹമ്മദ് പുതിയോട്ടില്‍, ടി.ടി.അബ്ദുള്‍ ഹമീദ്, കാവില്‍ അബ്ദുറഹ്മാന്‍, അബ്ദുള്‍ അസീസ് പുതിയോട്ടില്‍, ടി.പി.മുഹമ്മദ്, കെ.ടി.കുഞ്ഞിമൊയ്തീന്‍, കെ.ബീരാന്‍ കുട്ടി, കെ.അബ്ദുള്ള എന്നിവരെ കൊടിയത്തൂര്‍ മഹല്ല് ഖാദി എം.എ.അബ്ദുസലാം ഷാള്‍ അണിയിച്ച് ആദരിച്ചു.

ഫോറത്തിന്റെ നാട്ടിലെ പ്രതിനിധിയായി 25 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനം പൂര്‍ത്തീകരിച്ച മഹല്ല് ഖാദിക്ക് ഫോറത്തിന്റെ ഉപഹാരം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ഫോറം പ്രസിഡന്റ് സമ്മാനിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ.സുബൈര്‍ അബ്ദുള്ള, ചെറുവാടി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, നെല്ലിക്കാപറമ്പ് സൌഹൃദ വേദി രക്ഷാധികാരി എ.എം.സുബൈര്‍, ചേന്ദമംഗല്ലൂര്‍ അസോസിയേഷന്‍ ട്രഷറര്‍ സാജിദ് എന്നിവര്‍ ആശംസ നേര്‍ന്നു.

ഒരു വര്‍ഷം നീണ്ടു നിന്ന ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ കലാ സ്പോര്‍ട്സ് മത്സരങ്ങളിലെ വിജയികള്‍ക്ക് നൌഫല്‍ കട്ടയാട്ട്, ബഷീര്‍ തുവാരിക്കല്‍, എ.എം.അഷ്റഫ്, വി.കെ.അബ്ദുള്ള, നദീര്‍ കണ്ണഞ്ചേരി, എം.എ അസീസ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. എം.കെ.ഹാതിം അഷ്റഫ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടരി എ.എം.ബി. മുഹമ്മദ് അഷ്റഫ് സ്വാഗതവും ട്രഷറര്‍ എം.എ.അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

കെഎഎസ്എഫ് വെഞ്ച്വറിന്റെ നേതൃത്വത്തില്‍ നാട്ടില്‍ നിര്‍മാണം ആരംഭിച്ച ര്ീിലിശീിേ ഹാളിന്റെ നിര്‍മാണ പുരോഗതി ഡോ. ടി.ടി.അബ്ദുള്‍ വഹാബ് നിര്‍വഹിച്ചു. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു.

പബ്ളിക് റിലേഷന്‍ വിംഗിന്റെ നേതൃത്വത്തില്‍ നടന സ്കിറ്റ്, കുട്ടികളുടെ കലാ പരിപാടികള്‍, ഗാനമേള എന്നിവയ്ക്ക് എം.എ.അമീന്‍ കൊടിയത്തൂര്‍, വി.വി. ഷഫീഖ്, യാസിന്‍ അബ്ദുള്ള, സി.കെ. റഫീഖ്നേ തുടങ്ങിയവര്‍ തൃത്വം നല്‍കി.