കബീര്‍ ബാഖവിക്ക് ബഹ്റിന്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം
Sunday, March 30, 2014 7:53 AM IST
മനാമ: ദ്വിദിന മതപ്രഭാഷണത്തിന് ബഹ്റിനിലെത്തിയ പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാറിന് ബഹ്റിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

സമസ്ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഹൂറാ ഏരിയ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മത പ്രഭാഷണ പരമ്പരയില്‍ സംബന്ധിക്കാന്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ബാഖവി ബഹ്റൈനിലെത്തിയത്.

വിവിധ ഏരിയകളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നിരവധി ശ്രോതാക്കളാണ് പ്രഭാഷണം ശ്രവിക്കാനെത്തുന്നത്. അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന പ്രഭാഷണത്തിനു ശേഷം പ്രത്യേക പ്രാര്‍ഥനയും അദ്ദേഹം നടത്തും. സമസ്ത ബഹ്റൈന്‍ കേന്ദ്ര ഏരിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ബഹ്റൈനിലെ മുഴുവന്‍ വിശ്വാസികളും ഈ അസുലഭ സന്ദര്‍ഭം പാഴാക്കരുതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0097333257944.