വി. യൌസേപ്പ് പിതാവിന്റെ മരണതിരുനാള്‍ ആഘോഷിച്ചു
Sunday, March 30, 2014 7:50 AM IST
ന്യൂഡല്‍ഹി: ആര്‍കെപുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ മധ്യസ്ഥന്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ മരണത്തിരുനാള്‍ ഞായറാഴ്ച ആഘോഷിച്ചു. രാവിലെ 10.30ന് സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന എന്നിവയ്ക്ക് ഫാ. സിബി പൌലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പയസ് മാലേക്കണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തിരുനാളിന്റെ ഭാഗമായി വിശുദ്ധന്റെ രൂപം മുത്തല്‍, പാച്ചോര്‍ നേര്‍ച്ച വിതരണം എന്നിവയും നടന്നു.

റിപ്പോര്‍ട്ട്; റെജി നെല്ലിക്കുന്നത്ത്