ഏലിയാമ്മ ജോസഫ് നിര്യാതയായി
Sunday, March 30, 2014 6:41 AM IST
ഉദയഗിരി: കൊടക്കന്ന പുത്തന്‍പുരയില്‍ പരേതനായ സി. ജോസഫിന്റെ (ചാച്ചാ പാപ്പച്ചന്‍) ഭാര്യ ഏലിയാമ്മ നിര്യാതയായി. സംസ്കാരം പിന്നീട് ഉദയഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍. പരേത കോട്ടയം കഞ്ഞിക്കുഴി ആഞ്ഞിലിമൂട്ടില്‍ കുടുംബാംഗം.

മക്കള്‍: ബോബി (നാഗ്പൂര്‍), ജോണി (ഫിലാഡല്‍ഫിയ), സണ്ണി (പ്രീമിയര്‍ ഡയഗ് നോസ്റിക് സെന്റര്‍, ആര്‍പ്പൂക്കര), പയസ്, ലോറന്‍സ് (രണ്ടുപേരും ഡല്‍ഹി), വിന്‍സെന്റ് (മോനിപ്പള്ളി), അലക്സ് (അസി. എഡ്യൂക്കേഷണല്‍ അഡ്വൈസര്‍, ഇന്ത്യന്‍ സ്കൂള്‍സ് ഒമാന്‍).

മരുമക്കള്‍: മേരി വെട്ടിക്കുഴിയില്‍ (കടപ്ളാമറ്റം), ആലീസ് പരുത്തുംപാറയില്‍ (ഭീമനടി), ജെസി ചാലുങ്കല്‍ (പുന്നവേലി), എല്‍സി (വയനാട്), സോഫി ചക്കേടത്ത് (വടവുക്കോട്), മേരി ഇല്ലിക്കല്‍ (മോനിപ്പള്ളി), ലൌവ്ലി മൂലയില്‍ (കുറുമ്പനാടം).

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം