ഫ്ളോറിഡ ഹിന്ദു കണ്‍വെന്‍ഷന്‍: മാര്‍ച്ച് 29-ന്
Saturday, March 29, 2014 3:14 AM IST
താമ്പാ: താമ്പായില്‍ മാര്‍ച്ച് 29-ന് ശനിയാഴ്ച നടക്കുന്ന കേരളാ ഹിന്ദു കോണ്‍ഫറന്‍സ്- ഫ്ളോറിഡാ റീജിയന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ ടി. ഉണ്ണികൃഷ്ണന്‍, പ്രദീപ് മരുത്തപ്പറമ്പില്‍, സുജിത്ത് അച്യുതന്‍, അനഘ ഹരീഷ്, ഗോകുല്‍ പിള്ള, ബിനോദ് നായര്‍ എന്നിവര്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് കൊടിയേറ്റത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം മുഖ്യാതിഥിയായ രാഹുല്‍ ഈശ്വര്‍, ഹിന്ദു സമുദായത്തിലെ ആത്മീയ-സാമൂഹ്യ കാര്യങ്ങളെ വിശകലനം ചെയ്ത് സംസാരിക്കും. രാവിലെ 11 മണിക്ക് വനിതാഫോറം ചര്‍ച്ചകള്‍ ഡോ. നിഷാ പിള്ള നയിക്കും. കെ.എച്ച്.എന്‍.എ ഭാരവാഹികളായ പ്രസിഡന്റ് ടി.എന്‍. നായര്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി ഗണേശ് നായര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

ഉച്ചയ്ക്കുശേഷം നടക്കുന്ന സെമിനാറില്‍ “ക്രിസ്ത്യന്‍, മുസ്ളീം സമുദായങ്ങളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത’ എന്ന വിഷയത്തെ ആസ്പദമാക്കി രാഹുല്‍ ഈശ്വര്‍ സംസാരിക്കുകയും സെമിനാറില്‍ പങ്കെടുക്കുന്നവര്‍ ചര്‍ച്ച നടത്തുകയും ചെയ്യും.

ഉച്ചയ്ക്കും വൈകുന്നേരവും വിഭവസമൃദ്ധമായ സദ്യ ടേസ്റ് ഓഫ് ഇന്ത്യയിലെ രവീന്ദ്രന്‍ കേശവന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫ്ളോറിഡാ ഹിന്ദു ടെമ്പിളില്‍ നടക്കുന്ന ഈ കുടുംബ സംഗമത്തിലേക്ക് എല്ലാ മലയാളി ഹിന്ദു കുടുംബാംഗങ്ങളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം