പതിനഞ്ചിന്റെ തിളക്കവുമായി വാലി ക്ളബ്
Friday, March 28, 2014 8:23 AM IST
ലോസ്ആഞ്ചലസ്: വാലി മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ പ്രസിഡന്റായി ബെസ്റ്സി കൈതത്തറയും സെക്രട്ടറിയായി സിബിച്ചന്‍ വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു.

ലോസ് ആഞ്ചലസ് സാന്‍ഫെര്‍ണാന്‍ഡോ വാലിയില്‍ പ്രവര്‍ത്തിക്കുന്ന വാലി ക്ളബിന്റെ (വിഎംഎഎസ്ഡി) ആദ്യ വനിതാ പ്രസിഡന്റാണ് ബെറ്റ്സി കൈതത്തറ. ചാറ്റ്സ് വര്‍ത്തിലുള്ള യുണൈറ്റഡ് മെതഡിസ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഐകകണ്ഠേനയുടെ തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് റോണി ഈപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി രഞ്ജന്‍ വിക്കനാംപറമ്പില്‍, ട്രഷറര്‍ സ്റീഫന്‍ വള്ളിപടവില്‍ എന്നിവര്‍ ഇലക്ഷന്‍ നടപടികള്‍ നിയന്ത്രിച്ചു. രാജന്‍ മത്തായി (ട്രഷറര്‍), ജയ ജോര്‍ജ് (ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍) മാത്യു വെട്ടുപാറപ്പുറത്ത് (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍), ജോസ് വള്ളിപടവില്‍ (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ബിജു വര്‍ഗീസ് (ഓഡിറ്റര്‍) എന്നിവരുള്‍പ്പെടെ പതിനഞ്ചംഗ ഭരണസമിതിയും നിലവില്‍വന്നു.

സ്പോര്‍ട്സ്, കല എന്നിവയ്ക്കു പുറമെ സാമൂഹ്യ, സേവനരംഗങ്ങളിലും മികച്ച സംഭാവനകള്‍ നല്‍കി മുന്നേറുകയാണ് വാലി മലയാളി ക്ളബ്. ചാരിറ്റിയെ മുന്‍നിര്‍ത്തി മികച്ച സ്റേജ് ഷോകള്‍ സംഘടിപ്പിക്കുകയും കേരളത്തിലും മറ്റും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അര്‍ഹരായവരെ സഹായിക്കുകയും ചെയ്യുന്നു.

ഒരു കൂട്ടം ചെറുപ്പക്കാര്‍ നേതൃത്വം നല്‍കുന്ന ഈ പ്രസ്ഥാനം യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള പരിപാടികള്‍ക്ക് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുമെന്ന് പ്രസിഡന്റ് ബെറ്റ്സി കൈതത്തറ, സെക്രട്ടറി സിബിച്ചന്‍ വര്‍ഗീസ്, ട്രഷറര്‍ രാജന്‍ മത്തായി എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: മനു തുരുത്തിക്കാടന്‍