സാഹിത്യ സല്ലാപത്തില്‍ മാധ്യമ സംസ്ക്കാരത്തെക്കുറിച്ച് ചര്‍ച്ച മാര്‍ച്ച് 29ന്
Friday, March 28, 2014 8:19 AM IST
ടാമ്പാ: മാര്‍ച്ച് 29ന് (ശനി) സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'മാധ്യമ സംസ്ക്കാരം' എന്നതായിരിക്കും ചര്‍ച്ചാ വിഷയം.

പ്രസിദ്ധ എഴുത്തുകാരന്‍ ജോസ് പനച്ചിപ്പുറം ആയിരിക്കും പ്രബന്ധം അവതരിപ്പിക്കുക. അമേരിക്കന്‍ മലയാളിയും ഇമലയാളി പത്രാധിപരുമായ ജോര്‍ജ് ജോസഫ് ഉള്‍പ്പെടെ ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കും. വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് 22ന് സംഘടിപ്പിച്ച അറുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ഐതിഹ്യങ്ങള്‍ എന്നതായിരുന്നു ചര്‍ച്ചാ വിഷയം. പ്രസിദ്ധ തത്വചിന്തകനും ബഹുഭാഷാജ്ഞാനിയും കത്തോലിക്കാ പുരോഹിതനുമായ റവ. ഡോ. ജെ. ഔസേപ്പറമ്പില്‍ പ്രബന്ധം അവതരിപ്പിച്ചു. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ചു. 'ഐതിഹ്യങ്ങളെ ക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ചിന്തിക്കാന്‍ ശ്രോതാക്കളെ പ്രേരിപ്പിക്കത്തക്കതായിരുന്നു പ്രബന്ധം.

പ്രഫ. എം.ടി. ആന്റണി, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, ഡോ. ജോണ്‍ എന്‍.പി, ജോസഫ് നമ്പിമഠം, ഏബ്രഹാം തെക്കേമുറി, രാജു തോമസ്, എ.സി. ജോര്‍ജ്, മൈക്ക് മത്തായി, മോന്‍സി കൊടുമണ്‍, ജോര്‍ജ് കുരുവിള, ടോം ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, ജോണ്‍ മാത്യു, പി.വി. ചെറിയാന്‍, പി.പി. ചെറിയാന്‍, റജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍