എസ്എംസിസി ഇന്‍ഷ്വറന്‍സ് ബോധവത്കരണ സെമിനാര്‍ ശ്രദ്ധേയമായി
Friday, March 28, 2014 3:34 AM IST
മിയാമി: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് എസ്എംസിസിയുടെ (സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്) നേതൃത്വത്തില്‍ നടത്തപ്പെട്ട ഇന്‍ഷ്വറന്‍സ് സെമിനാര്‍ അനേകര്‍ക്ക് പ്രയോജനപ്രദമായ വേദിയായിത്തീര്‍ന്നു.

മാര്‍ച്ച് 23-ന് രാവിലെ 10 മണിക്ക് ആരോഗ്യമാതാ ദേവാലയ സോഷ്യല്‍ ഹാളില്‍ ഇടവക വികാരിയും, എസ്എംസിസി സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. കുര്യാക്കോസ് കുമ്പുക്കീല്‍ സെമിനാര്‍ ഉദ്ഘ്ടാനം ചെയ്തു. ഇന്‍ഷ്വറന്‍സ് മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള തോംസണ്‍ ജോര്‍ജ് (താമ്പാ) സെമിനാര്‍ നയിച്ചു.

അമേരിക്കന്‍ ഇന്‍ഷ്വറന്‍സ് മേഖലയിലെ പുതിയ മാറ്റങ്ങളേയും അതുവഴി കൂടുതലായി ലഭിക്കുന്ന നേട്ടങ്ങളേയും, അഫോര്‍ഡബിള്‍ കെയര്‍ ആക്ടും അതിന്റെ പരിരക്ഷയും അതില്‍ എങ്ങനെ രജിസ്റര്‍ ചെയ്യണമെന്നും പ്രതിപാദിച്ചു.

ഇന്‍ഷ്വറന്‍സ് എടുക്കുന്നതുവഴി ഹെല്‍ത്തിനും, വെല്‍ത്തിനും, ലൈഫിനും ലഭിക്കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും വളരെ വിശദമായി സെമിനാറില്‍ വിശദീകരിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ജോയി കുറ്റ്യാനി സ്വാഗതവും, ജിമ്മി ജോസ് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് എസ്.എം.സി.സി തയാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം ഏവരും ആസ്വദിച്ചു.

വൈവിധ്യമാര്‍ന്ന കര്‍മ്മപരിപാടികള്‍ എസ്.എം.സി.സി ഈവര്‍ഷം ആസൂത്രണം ചെയ്തുവരുന്നു. 'വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിക്കായി സൌജന്യമയി ചെടികളും, വിത്തുകളും ഏപ്രില്‍ മാസം ആദ്യം വിതരണം ചെയ്യും. അവധിക്കാലത്ത് കുട്ടികള്‍ക്ക് സംഗീതോപകരണ ക്ളാസുകള്‍ ആരംഭിക്കും. എല്‍ഡേഴ്സ് ഡേ, വിമന്‍സ് ഡേ, ഫാമിലി ക്രൂസ്, വിശുദ്ധ നാട് തീര്‍ത്ഥാടനം എന്നിവയും നടത്തുന്നു.

പരിപാടികള്‍ക്ക് മത്തായി വെമ്പാല, സാജു വടക്കേല്‍, അനൂപ് പ്ളാത്തോട്ടം, മാത്യു പൂവന്‍, ബാബു കല്ലിടുക്കില്‍, ഷിബു ജോസഫ്, ജോണിക്കുട്ടി, മാത്യു മാത്തന്‍, രാജി ജോമി, ജിന്‍സി ജോബിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം