ഷിക്കഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ 2014 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
Friday, March 28, 2014 3:34 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 2014 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.

മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ട സമ്മേളനത്തില്‍ പ്രസിഡന്റ് റവ.ഫാ. ജോയി ആലപ്പാട്ട് അധ്യക്ഷതവഹിച്ചു. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കുശേഷം ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഫാ. ജോയി ആലപ്പാട്ട് ആമുഖ പ്രസംഗം നടത്തുകയും ഭദ്രദീപം തെളിയിച്ച് ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റ് റവ ബിനോയി പി. ജേക്കബ് ഈവര്‍ഷത്തെ കൌണ്‍സിലിന്റെ ചിന്താവിഷയമായ “ണല മൃല വേല യീറ്യ ീള ഇവൃശ’ (1 ഇീൃശിവേ: 12:27) ഭ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ ഈവര്‍ഷത്തെ പ്രധാന പരിപാടികളും, തീയതികളും പ്രഖ്യാപിച്ചു. ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ ഈവര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് പാസാക്കി. ജോയിന്റ് സെക്രട്ടറി പ്രേംജിത്ത് വില്യം നന്ദി പ്രസംഗം നടത്തി. സമാപന പ്രാര്‍ത്ഥനയ്ക്കും, ആശീര്‍വാദത്തിനും ശേഷം സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്മയാണ് ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍. അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആണ് കൌണ്‍സിലിന്റെ രക്ഷാധികാരി. റവ.ഫാ. ജോയി ആലപ്പാട്ട് (പ്രസിഡന്റ്), റവ. ബിനോയി പി. ജേക്കബ് (വൈസ് പ്രസിഡന്റ്), ജോണ്‍സണ്‍ മാത്യു വള്ളിയില്‍ (ജന. സെകട്ടറി), പ്രേംജിത്ത് വില്യം (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), റവ. ജോര്‍ജ് ചെറിയാന്‍ (യൂത്ത് മിനിസ്ട്രി), ആഗ്നസ് തെങ്ങുംമൂട്ടില്‍, ഡെല്‍സി മാത്യു, മേഴ്സി മാത്യു കളരിക്കമുറിയില്‍ (വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സ്), ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (ഓഡിറ്റര്‍), ജെംസണ്‍ മത്തായി (വെബ്സൈറ്റ്), ജോയിച്ചന്‍ പുതുക്കുളം (പബ്ളിസിറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം