ഫാ. ഡോ. പോള്‍ വര്‍ക്കി ഫിലാഡെല്‍ഫിയയില്‍ നിര്യാതനായി
Friday, March 28, 2014 3:33 AM IST
ഫിലാഡെല്‍ഫിയ: മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദീകനായിരുന്ന ഫാദര്‍. ഡോക്ടര്‍. പോള്‍ വര്‍ക്കി (83) ബുധനാഴ്ച വൈകിട്ട് 8.30നു ഫിലാഡെല്‍ഫിയയില്‍ നിര്യാതനായി. ഫിലടെല്‍ഫിയ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവക അംഗമായിരുന്നു അച്ചന്‍. കോട്ടയം അമയന്നൂര്‍ ഓമത്തില്‍ കുടുംബാഗമായ മറിയാമ്മ വര്‍ക്കി (കുഞ്ഞമ്മ)യാണ് ഭാര്യ.

മക്കള്‍ : പോള്‍ വര്‍ക്കി, എലിസബത് ജോബ്സ്. മരുമക്കള്‍: തെയടോര്‍ ജോബ്സ്, റോസി പോള്‍. കൊച്ചുമക്കള്‍ : ടെയിലര്‍, സാറ, മേരി ബെല്‍, മാക്സ്, സോഫിയ. സഹോദരങ്ങള്‍: അബ്രഹാം ചിറക്കല്‍, പൌലോസ് ചിറക്കല്‍, പോള്‍ മത്തായി ചിറക്കല്‍, ലില്ലി ജോണ്‍, ഏലിയാമ്മ മത്തായി, മേരി ജോസ്, പരേതയായ അന്നമ്മ കല്ലറക്കല്‍.

വേക്ക്സര്‍വീസ് : മാര്‍ച്ച് 30 ഞായറാഴ്ച ഉച്ചക്ക് 2.30 മുതല്‍ 8.30 വരെ ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ (ആലിമെഹലാ ട. ഏൃലഴീൃശീ ഛൃവീേറീഃ ഇവൌൃരവ, 4136 ഔഹാല്ശഹഹല ഞീമറ ആലിമെഹലാ, ജഅ 19020).

സംസ്കാരം: സംസ്കാര ശുശ്രൂഷയുടെ ആദ്യക്രമം മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അഭി. സഖറിയ മാര്‍ നിക്കൊളവാസിന്റെ പ്രധാന കാര്‍മികത്വത്തില്‍ ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ നടക്കും. (ആലിമെഹലാ ട. ഏൃലഴീൃശീ ഛൃവീേറീഃ ഇവൌൃരവ, 4136 ഔഹാല്ശഹഹല ഞീമറ ആലിമെഹലാ, ജഅ 19020)

ഫൂണറല്‍ സര്‍വീസ് : മാര്‍ച്ച് 31 തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ അഭി.സഖറിയ മാര്‍ നിക്കൊളവാസ് മെത്രാപൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 11.30-ന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. (ഞീലെറമഹല ങലാീൃശമഹ ജമൃസ, 3850 ഞശരവഹശലൌ ഞറ, ജവശഹമറലഹുവശമ, ജഅ 19020)

കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ.ഫാ. ഷൈബു വേണാട് മത്തായി (312 927 7045), പോള്‍ മത്തായി (609238 1940).

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം