നാട്ടില്‍ അവധിയിലായിരുന്ന പ്രവാസി മരിച്ചു
Thursday, March 27, 2014 8:04 AM IST
കുവൈറ്റ്: നാട്ടില്‍ അവധിയിലായിരുന്ന കോട്ടയം കാണക്കാരി സ്വദേശി അറുപത് കാലായില്‍ മാത്യുവിന്റെ മകന്‍ സോജി മാത്യു (40) ബൈക്ക് അപകടത്തില്‍ മരിച്ചു. സംസ്കാരം മാര്‍ച്ച് 28ന് (വെള്ളി).

ഭാര്യ: മഞ്ജു. മക്കള്‍: തെരേസ, ആന്‍ഡ്രൂസ്, അല്‍ഫോന്‍സ്. ഫാ. ഡെന്നീസ് സഹോദരനാണ്.

കുവൈറ്റിലെ സേഫ്റ്റി ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സ്ക്രീന്‍ പ്രിന്റര്‍ ഓപ്പറേറ്റര്‍ ആയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍