ബഹ്റൈന്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ സഹായ ഹസ്തവുമായി കെഎംസിസി
Thursday, March 27, 2014 8:02 AM IST
മനാമ: സല്‍മാനിയ ആശുപത്രിയില്‍ സഹായ ഹസ്തവുമായി കെഎംസിസി എത്തി. കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഗമം 2014 ന്റെ ഭാഗമായി പത്ത് വീല്‍ ചെയറുകള്‍ നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏറെ ശ്രദ്ധേയമായി.

കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തവും മികവുറ്റതുമായ ഒരു അധ്യായമാണ് ഈ പരിപാടിയിലൂടെ എഴുതി ചേര്‍ക്കപെട്ടത്. പൊതുവേ ഇന്ത്യക്കാര്‍ക്കിടയിലും പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇടയിലും ശ്രദ്ദ കേന്ദ്രീകരിച്ചിരുന്ന കെഎംസിസി സ്വദേശികളും വിദേശികള്‍ക്കും ഒരു പോലെ ഉപയോഗിക്കുന്ന സല്‍മാനിയ ഹോസ്പിറ്റലില്‍ വീല്‍ ചെയര്‍ നല്‍കിയത് സല്‍മാനിയ ഹോസ്പിറ്റല്‍ അധികൃതരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. അപൂര്‍വമായി മാത്രമേ ഇത്തരം ചാരിറ്റി പ്രവര്‍ത്തനം വിദേശ സംഘടനകളില്‍ നിന്നും ലഭിക്കാറുള്ളതെന്നും കെഎംസിസി നടത്തുന്ന രക്തദാന പ്രവര്‍ത്തനവും സര്‍വര്‍ക്കും ഗുണം ലഭിക്കുന്നതാണന്നും സല്‍മാനിയ അധകൃതര്‍ വ്യക്തമാക്കി. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ പേഷ്യന്റ് റിലേഷന്‍ വിഭാഗത്തില്‍ നടന്ന വീല്‍ കയ്മാറ്റ ചടങ്ങില്‍ ചീഫ് പേഷ്യന്റ് റിലേഷന്‍ ഓഫീസര്‍ ലൈല അബ്ദുള്‍ റസൂല്‍ ഇസ്ബായി, ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഹെഡ് നഴ്സ് അസ്മ അബ്ദുള്ള അല്‍ ശുഹൈബി, ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ചീഫ് മെഡിക്കല്‍ ഓഫിസര്‍, ഡോ. പി.പി ചെറിയാന്‍, കെഎംസിസി ട്രഷറര്‍ ആലിയ ഹമീദ് ഹാജി, മുഹമ്മദ് കൊട്ടാരത്ത്, ഗഫൂര്‍ കൈപ്പ മംഗലം, ടിപ് ടോപ് ഉസ്മാന്‍, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, എ.പി ഫൈസല്‍ വില്യാപ്പള്ളി, അബൂബക്കര്‍ ഹാജി, അഷ്റഫ് തോടന്നൂര്‍, സൈഫുദ്ദീന്‍ തൃശൂര്‍, ഷാഫി പാറക്കട്ട, കാടിലപീടിക അഷ്റഫ്, ജമാല്‍ വില്യാപ്പള്ളി, അഷ്റഫ് സ്കൈ, സാമൂഹിക പ്രവര്‍ത്തകരായ കെ.ടി സലിം, എ.സി.എ ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.