പ്രവാസി ക്ഷേമനിധി കാര്‍ഡ് വിതരണം ചെയ്തു
Thursday, March 27, 2014 8:00 AM IST
റിയാദ്: പാണ്ടിക്കാട് പ്രവാസി സഹകരണസംഘം റിയാദ് കമ്മിറ്റിയുടെ നാലാം ഘട്ട നോര്‍ക്ക റൂട്ട്സ് പ്രവാസി ക്ഷേമനിധി കാര്‍ഡ് വിതരണോദ്ഘാടനം ജനറല്‍ സെക്രട്ടറി അമീര്‍ പട്ടണത്ത്, ആക്ടിംഗ് പ്രസിഡന്റ് മാനു മൌലവിക്ക് നല്‍കി നിര്‍വഹിച്ചു.

അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനു മൌലവി അധ്യക്ഷത വഹിച്ചു. റഷീദ് ഒലിപ്പുഴ, ഷുക്കൂര്‍ ടി.സി, സുബൈര്‍ പുഴക്കല്‍, ഹനീഫ് പൂക്കുത്ത്, ബാബു പാണ്ടിക്കാട്, ഇസ്മായില്‍ ഒറുവമ്പുറം, സമീര്‍ വളുവങ്ങാട്, പി.ടി.എം കുഞ്ഞുട്ടി, രാമചന്ദ്രന്‍ ചെമ്പ്രശേരി, ബാലകൃഷ്ണന്‍ പൂക്കുത്ത് എന്നിവര്‍ പങ്കെടുത്തു. രാജന്‍ നിലമ്പൂര്‍ സ്വാഗതവും അഷ്റഫ് തമ്പനങ്ങാടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍