കായല്‍ മെഹബൂബിന് സ്വീകരണം നല്‍കി
Thursday, March 27, 2014 8:00 AM IST
റിയാദ്: ഖാഇദെമില്ലത്ത് പേരവൈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് റിയാദിലെത്തിയ മുസ്ലിംലീഗ് തമിഴ്നാട് സംസ്ഥാന സെക്രട്ടറി കായല്‍ മെഹബൂബിന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖാഇദെമില്ലത്ത് പേരവൈയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

കെഎംസിസി നാഷണല്‍ സെക്രട്ടറി എസ്.വി അര്‍ഷുല്‍ അഹമ്മദ് ബൊക്കെ നല്‍കി. മുഹമ്മദ് നാസര്‍ ലാല്‍പേട്ട്, ഖാജാ നജ്മുദ്ദീന്‍ അയ്യപ്പാടി, ജമാല്‍ മുഹമ്മദ് നാഗപട്ടണം, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, അഷ്റഫ് കുന്ദമംഗലം, ഇസ്മായില്‍ പന്നൂര്‍, മന്‍സൂര്‍ തിരുനല്ലൂര്‍, അബ്ദുറഹീം പഴയന്നൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക് നേതൃത്വം നല്‍കി.

റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ ഖാഇദെമില്ലത്ത് പേരവൈയും കെഎംസിസിയും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ കായല്‍മെഹബൂബ് പങ്കെടുക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍