നായര്‍ ബനവലന്റ് അസോസിയേഷന്‍ വിഷു ആഘോഷിക്കുന്നു
Thursday, March 27, 2014 5:33 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം അതിവിപുലമായി കൊണ്ടാടുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ഏപ്രില്‍ 13 ന് (ഞായര്‍) രാവിലെ 11 മുതല്‍ ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് (7420 ഇീാാീിംലമഹവേ ആഹ്റ., ആലഹഹലൃീലെ, ചലം ഥീൃസ 11426) സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങള്‍.

പരമ്പരാഗതരീതിയിലുള്ള വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവ കൂടാതെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രശസ്ത കവിയും സാഹിത്യകാരനുമായ എ.വി. സന്തോഷ് കുമാര്‍ വിഷു സന്ദേശം നല്‍കും.

എല്ലാ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൃത്യ സമയത്തു തന്നെ എത്തിച്ചേരുകയും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പരിപാടികള്‍ വിജയിപ്പിക്കണമെന്ന് എന്‍ബിഎ പ്രസിഡന്റ് വനജ നായരും ജനറല്‍ സെക്രട്ടറി കലാ സതീഷും അഭ്യര്‍ഥിച്ചു. പ്രവേശനം സൌജന്യം ആയിരിക്കും.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ